താരങ്ങളെ മാത്രമല്ല അവരുടെ മക്കളെപ്പോലും പാപ്പരാസികൾ വെറുതെ വിടാറില്ല. ഷാരൂഖിന്റെ മകൾ സുഹാന ഖാനെയാണ് ഇപ്പോൾ പാപ്പരാസികൾ പിടികൂടിയിരിക്കുന്നത്. സൽമാൻ ഖാൻ ചിത്രം ട്യൂബ്‌ലൈറ്റിന്റെ പ്രീമിയർ ഷോ കാണാനെത്തിയപ്പോഴാണ് സുഹാന പാപ്പരാസികളുടെ ഇടയിൽ പെട്ടുപോയത്.

ചിത്രം കാണാൻ എത്തിയതുമുതൽ തിരികെ പോകുന്നതുവരെ സുഹാനയെ പാപ്പരാസികൾ പിന്തുടർന്നു. സുഹാനയ്ക്കൊപ്പം ചങ്ക് പാണ്ഡ്യയുടെ അനന്തരവൻ അഹാൻ പാണ്ഡ്യ ഉണ്ടായിരുന്നെങ്കിലും ക്യാമറക്കണ്ണുകൾ മുഴുവൻ സുഹാനയ്ക്ക് പിറകേയായിരുന്നു. പലതവണ ക്യാമറ കണ്ണുകളിൽനിന്നും രക്ഷപ്പെടാൻ സുഹാന മുഖം തിരിച്ചെങ്കിലും ഫലം ഉണ്ടായില്ല. ശ്വാസം വിടാൻ പോലും സുഹാനയെ സമ്മതിക്കാത്ത രീതിയിലായിരുന്നു ക്യാമറകളുടെ ഫ്ലാഷുകൾ മിന്നി മറഞ്ഞത്.

ഇതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ക്യാമറകളിൽ നിന്നും രക്ഷപ്പെടാൻ 17 കാരിയായ സുഹാന പാടുപെടുന്നത് വിഡിയോയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ