ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. ‘ദി ഡാര്‍ക്ക് ഷേഡ്‌സ് ഓഫ് ആന്‍ എയ്ഞ്ചല്‍ ആന്‍ഡ് ദി ഷെപ്പേര്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്.
കവേലില്‍ ഫിലിംസിന്റെ ബാനറില്‍ ഒന്നിലധികം ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലേയും തമിഴിലേയും അഭിനേതാക്കള്‍ ചിത്രത്തിനായി ഒന്നിക്കുന്നു. വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
തമിഴിലെ പ്രമുഖ സംവിധായകന്‍ രാംദാസ് രാമസ്വാമിയും ചിത്രത്തില്‍ ഒരു മുഖ്യവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി. ഡല്‍ഹിയിലും ജലന്ധറിലുമായി രണ്ടാം ഘട്ട ചിത്രീകരണം മാര്‍ച്ച് അവസാനം നടക്കും.
ഒരു ബിഷപ്പിന്റേയും കന്യാസ്ത്രീയുടെയും ജീവിതത്തില്‍ നടക്കുന്ന ചില സംഭവങ്ങളും പിന്നീടുണ്ടാകുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രത്തിന്റെ കഥയെ മുന്നോട്ട് പോകുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയില്‍ നീതി ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ സമരത്തില്‍ പങ്കാളികളായിരുന്നു ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും.
അനില്‍ വിജയ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ ജെസിയും ജോസിയുമാണ്. ഫോര്‍ സെയ്ല്‍ എന്ന പേരില്‍ 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് സംവിധായകനായ ആന്റോ ഇലഞ്ഞി.