മകൻ ആൻഡ്രിയാസിന്റെ ജനനശേഷമുളള ഓരോ നിമിഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി എമി ജാക്സൺ പങ്കുവയ്ക്കുന്നുണ്ട്. കുഞ്ഞുമകൻ ആൻഡ്രിയാസ് ജാക്സ് പനയോറ്റിന്റെ മനോഹരമായൊരു ചിത്രമാണ് എമി ഇന്നു ഷെയർ ചെയ്തത്. വളരെ ക്യൂട്ടാണ് ചിത്രത്തിൽ ആൻഡ്രിയാസ്.

കുഞ്ഞിനു മുലയൂട്ടുന്ന എമിക്ക് പ്രതിശ്രുത വരൻ ജോർജ് പനയോറ്റ് നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ചിത്രമാണ് താരം ആദ്യം പങ്കുവച്ചത്. രണ്ടു ദിവസത്തിനുശേഷം ആൻഡ്രിയാസിനൊപ്പം ആദ്യമായി പുറത്തുപോയതിന്റെ ചിത്രവും പിന്നാലെ മകനു മുലയൂട്ടുന്ന മറ്റൊരു ചിത്രവും എമി പങ്കുവച്ചു.

View this post on Instagram

Our Angel, welcome to the world Andreas

A post shared by Amy Jackson (@iamamyjackson) on

മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.

Read Also: കുഞ്ഞു മകൻ ആൻഡ്രിയാസിനൊപ്പമുള്ള ആദ്യ ഔട്ടിങ്; ചിത്രങ്ങൾ പങ്കുവച്ച് എമി ജാക്സൺ

എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook