ആദ്യ കുഞ്ഞിനായുളള കാത്തിരിപ്പിലാണ് നടി എമി ജാക്സൺ. മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ മുഴുവൻ എമി ജാക്സൺ അറിയിച്ചത്. തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത എമി അറിയിച്ചത്

Read Also: സൈപ്രസില്‍ ഗര്‍ഭകാലം ആഘോഷമാക്കി എമി ജാക്സണ്‍

ഗർഭിണിയാണെന്ന വിവരം അറിയിച്ചതുമുതൽ തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്സൺ. തന്റെ ബേബി ഷവറിൽനിന്നുളള കൂടുതൽ ചിത്രങ്ങളാണ് താരം ഇപ്പോൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് എമി തന്റെ ബേബി ഷവർ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള ബലൂണുകളും പൂക്കളും കൊണ്ടായിരുന്നു ബേബി ഷവർ ആഘോഷ വേദി ഒരുക്കിയത്. അതിന് അനുയോജ്യമായ നിറത്തിലുളള വസ്ത്രമായിരുന്നു ബേബി ഷവറിനായി എമിയും തിരഞ്ഞെടുത്തത്.

ഏതാനു ദിവസം മുൻപ് ബേബി ഷവർ ആഘോഷത്തിനിടയിൽ തനിക്ക് പിറക്കാൻ പോകുന്ന കുഞ്ഞിന്റെ ലിംഗമേതെന്ന് എമി വെളിപ്പെടുത്തിയിരുന്നു. തനിക്ക് ആണ്‍കുട്ടിയാണ് ജനിക്കാന്‍ പോകുന്നതെന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടീഷ് റിയല്‍ എസ്റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോറ്റുവിന്റെ മകനാണ് ജോര്‍ജ് പനയോറ്റു. ബ്രിട്ടണിലെ പ്രശസ്തമായ എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനും ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകളുടെ ഉടമയുമാണ് ഇദ്ദേഹം.

 

View this post on Instagram

 

Nesting, resting, meditating keeping my mind, body and soul active in @aloyoga

A post shared by Amy Jackson (@iamamyjackson) on

 

View this post on Instagram

 

The Hamptons called…

A post shared by Amy Jackson (@iamamyjackson) on

യുകെയിലെ ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്സണ്‍ 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിങ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ.എല്‍.വിജയ് സംവിധാനം ചെയ്ത ‘മദ്രാസി പട്ടണം’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനി നായകനായ ശങ്കര്‍ ചിത്രം ‘2.0’യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook