ലോകത്ത് ഇപ്പോഴും നിലനില്‍ക്കുന്ന അടിമത്തം എന്ന കൊടുംക്രൂരതയ്‌ക്കെതിരെ വിങ്ങലോടെ സഹായമഭ്യര്‍ത്ഥിച്ച് നടി എമി ജാക്‌സണ്‍. ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ക്രൂരതകളില്‍ ആശങ്ക പങ്കുവെച്ച് സഹായം അഭ്യര്‍ത്ഥിച്ചാണ് എമി ജാക്‌സണ്‍ ട്വിറ്ററില്‍ കുറിപ്പ് പങ്കുവെച്ചത്.
‘എന്താണ് ലോകം പ്രതികരിക്കാത്തത്. അടിമത്തം ഇന്നും ലിബിയയില്‍ നിലനില്‍ക്കുന്നു. ഇന്നും ഈ 2017 ലും. എന്റെ നെഞ്ച് പൊട്ടുകയാണ്. ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ചേ തീരൂ’ എമി കുറിച്ചു.
Why is the world not in uproar!?! SLAVERY is happening in Libya, RIGHT NOW. In 2017!! My heart is breaking – no race is superior to another. I beg you to spread the word and help these people. We must stop this! pic.twitter.com/yuwT4GpaT0
— Amy Jackson (@iamAmyJackson) November 29, 2017
സ്റ്റൈൽ മന്നൻ രജനീകാന്തും ബോളിവുഡ് സൂപ്പർ താരം അക്ഷയ്കുമാറും ഒരുമിച്ചെത്തുന്ന എന്തിരന്റെ രണ്ടാം ഭാഗമായ 2.0 ആണ് എമിയുടേതായി ഇനി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രം. സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ ഏതാനും ആക്ഷന്‍ രംഗങ്ങളുടെ ചിത്രം പുറത്തു വന്നിരുന്നു. റോബോട്ട് കോസ്റ്റിയൂമില്‍ താരം ഒരു ട്രക്ക് ഓടിക്കുന്നതായിരുന്നു. രജനീകാന്തിന്റെ ചിട്ടി റോബോട്ട് അത് തടയുന്നതാണ് പുറത്തുവന്നത്. എമി ഒരു റോബോട്ടായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന റിപ്പോർട്ടുകൾ ഇതോടെ ശക്തമായിരുന്നു.