പ്രസവശേഷം ചുരുങ്ങിയ നാൾ കൊണ്ട് തന്റെ പഴയ രൂപത്തിലേക്ക് മടങ്ങി എത്തി ആരാധകരെ അമ്പരപ്പിച്ച അഭിനേത്രിയാണ് എമി ജാക്സ്ൺ. എമിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കറുത്ത വസ്ത്രങ്ങളും ജാക്കറ്റുമണിഞ്ഞ് വളരെ സ്റ്റൈലിഷ് ലുക്കിലാണ് എമി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Amy Jackson,എമി ജാക്സൺ, Amy Jackson son, എമി ജാക്സണിന്റെ മകൻ, Andreas Jax Panayiotou, ആൻഡ്രിയാസ്, Amy Jackson Dreamy Baby Shower, amy jackson pregnant, എമി ജാക്സൺ അമ്മയായി, Amy Jackson Road Trip, ie malayalam, ഐഇ മലയാളം

Amy Jackson/Instagram

മാതൃദിനത്തിലാണ് അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ എമി ജാക്സൺ അറിയിച്ചത്. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലാണ്. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി പ്രണയം പുറംലോകത്തെ അറിയിച്ചത്. ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ വിശേഷം എമി ആരാധകരുമായി പങ്കുവയ്ക്കുന്നത്. മകൻ ആൻഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരമിപ്പോൾ. “നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓർമിക്കാൻ പോലും കഴിയുന്നില്ല … എനിക്ക് വിവരിക്കാൻ കഴിയാത്ത വിധത്തിൽ നീയെന്നെ പൂർണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കൻഡിനും ഞാൻ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാൻ കാത്തിരിക്കുകയാണ് ഞാൻ,” മകനെ കുറിച്ച് എമി പങ്കുവച്ച ഒരു കുറിപ്പ് ഇങ്ങനെ.

Read more: നിനക്ക് മുൻപുള്ള ജീവിതം ഞാൻ മറന്നു; മകന് പിറന്നാൾ ഗാനവുമായി എമി ജാക്സൺ

രജനീകാന്ത് നായകനായ ‘2.0’ യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ ‘മദ്രാസിപട്ടണം’ എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ ‘സൂപ്പർഗേൾ’ എന്ന സിനിമയിലും അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook