ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ നടി എമി ജാക്സൺ അമ്മയായി. എമിയാണ് ഈ വിവരം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പരിശോധനയിലൂടെ കുഞ്ഞ് ആൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ എമി ആരാധകരെ അറിയിച്ചിരുന്നു.

Read More: എമിക്കിത് സ്വപ്‌നതുല്യം; ബേബി ഷവർ ചിത്രങ്ങൾ പങ്കുവച്ച് നടി

മാതൃദിനത്തിലാണ് താൻ അമ്മയാകുന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ മുഴുവൻ എമി ജാക്സൺ അറിയിച്ചത്. തന്റെ കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവിനൊപ്പമുള്ള മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് എമി ഇക്കാര്യം പറഞ്ഞത്. ജോര്‍ജുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നുവെന്ന വാര്‍ത്ത എമി അറിയിച്ചത്.

View this post on Instagram

Our Angel, welcome to the world Andreas

A post shared by Amy Jackson (@iamamyjackson) on

ഗർഭിണിയാണെന്ന വിവരം അറിയിച്ചതുമുതൽ തന്റെ ഗർഭകാലത്തെ ഓരോ ഘട്ടവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു എമി ജാക്സൺ. തന്റെ ബേബി ഷവറിൽനിന്നുളള ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഒപ്പമാണ് എമി ബേബി ഷവർ ആഘോഷിച്ചത്. ഇളം ബ്ലൂ നിറത്തിലുളള ബലൂണുകളും പൂക്കളും കൊണ്ടായിരുന്നു ബേബി ഷവർ ആഘോഷ വേദി ഒരുക്കിയത്. അതിന് അനുയോജ്യമായ നിറത്തിലുളള വസ്ത്രമായിരുന്നു ബേബി ഷവറിനായി എമിയും തിരഞ്ഞെടുത്തത്.

എമിയും ജോർജും 2015 മുതൽ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോർജിനൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമി ജാക്സൺ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ജോർജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

ബ്രിട്ടനിലെ കോടീശ്വരനും എബിലിറ്റി ഗ്രൂപ്പിന്റെ സ്ഥാപകനുമായ ആൻഡ്രിയാസ് പനയ്‌യോട്ടിന്റെ മകനാണ് ജോർജ്. ബ്രിട്ടനിലെ പല ആഡംബര ഹോട്ടലുകളും പനയ്‌യോട്ട് ഗ്രൂപ്പിന്റേതാണ്.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്സൺ അവസാനമായി അഭിനയിച്ചത്. 2011 ൽ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡിൽ സൂപ്പർഗേൾ എന്ന സിനിമയിലും അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook