റാണാ ദഗ്ഗുബാട്ടിയുടെയും മിഹീഖയുടെയും വിവാഹവിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നവവധൂവരന്മാർക്ക് അമൂൽ അർപ്പിച്ച ആശംസയാണ് ഇപ്പോൾ വൈറലാവുന്നത്. രസകരമായ ഒരു കാർട്ടൂണിലൂടെയാണ് വധൂവരന്മാർക്ക് അമൂൽ ആശംസ അർപ്പിക്കുന്നത്.
റാണായും മിഹീഖയും പരസ്പരം ബ്രെഡും ബട്ടറും കൈമാറുന്നതാണ് കാർട്ടൂണിന്റെ ഉള്ളടക്കം. ‘ദഗ്ഗുബട്ടർലി വെഡ്ഡിംഗ്’ എന്നാണ് കാർട്ടൂണിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
#Amul Topical: The Rana- Miheeka ‘shaadi’ is an Internet sensation! pic.twitter.com/fhR7tcm3jD
— Amul.coop (@Amul_Coop) August 11, 2020
കാർട്ടൂൺ ശ്രദ്ധയിൽപ്പെട്ട റാണാ ദഗ്ഗുബാട്ടി അമൂലിന് ട്വീറ്റിലൂടെ നന്ദി പറഞ്ഞിട്ടുണ്ട്.
Thank you
— Rana Daggubati (@RanaDaggubati) August 11, 2020
ആഗസ്ത് എട്ടിനായിരുന്നു ‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയും മിഹിഖ ബജാജും തമ്മിലുള്ള വിവാഹം. തെലുങ്ക്, മാർവാഡി രീതികളിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം റാണായുടെ ഹൈദരാബാദിലെ വീട്ടിൽ വെച്ചു നടത്തിയ സത്യനാരായണ പൂജയിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുകയാണ്. പൂജയിൽ താരങ്ങളും റാണയുടെ കുടുംബാംഗങ്ങളുമായ വെങ്കടേഷ്, സാമന്ത, നാഗചൈതന്യഎന്നിവരും പങ്കെടുത്തിരുന്നു.
തെലുങ്ക് ആചാരപ്രകാരം, മികച്ച ജീവിതത്തിന്റെ തുടക്കം എന്ന രീതിയിലാണ് നവദമ്പതികൾ സത്യനാരായണ വ്രതം അനുഷ്ഠിക്കുന്നത്. പച്ച നിറത്തിലുള്ള എംബ്രോയിഡറി ചെയ്ത ബ്ലൗസും ക്രീം- ഗോൾഡ് കോമ്പിനേഷനിലുള്ള സാരിയുമായിരുന്നു മിഹീക്കയുടെ വേഷം. ഹാൻഡ്ലൂം തീമിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് എല്ലാവരും ചടങ്ങിനെത്തിയത്. പൂജയിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.
രാമനായിഡു സ്റ്റുഡിയോയിൽ വെച്ചു നടന്ന വിവാഹചടങ്ങുകളിൽ വെങ്കിടേഷ്, സാമന്ത അക്കിനേനി, റാം ചരൺ, അല്ലു അർജുൻ, നാഗ ചൈതന്യ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Read more: അതിസുന്ദരിയായി റാണയുടെ റാണി; മിഹിഖയുടെ ലെഹങ്ക തയ്യാറാക്കാൻ എടുത്തത് 10,000 മണിക്കൂറുകൾ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook