Latest News

ആംസ്റ്റര്‍ഡാം ചലച്ചിത്രോത്സവത്തില്‍ മലയാള ചലച്ചിത്രത്തിന് പുരസ്‌കാരം

ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ അഭിനയിച്ച ചിത്രമായിരുന്നു ഇത്

മലയാളിയായ രഞ്ജിലാല്‍ ദാമോദരന്‍ സംവിധാനം ചെയ്ത ‘നവല്‍ എന്ന ജുവല്‍’ എന്ന സിനിമ ആംസ്റ്റര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രധാനപ്പെട്ട രണ്ടു പുരസ്‌കാരങ്ങള്‍ നേടി. മികച്ച സംഗീതത്തിനുള്ള പുരസ്‌കാരം എഡ്ഡി ടോറസും മികച്ച നടിക്കുള്ള പുരസ്‌കാരം റീം കാഡവും സ്വന്തമാക്കി.

ശ്വേത മേനോന്‍ ആണ്‍വേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തിന് രഞ്ജിലാല്‍ ദാമോദരനും മികച്ച സഹനടിക്ക് ശ്വേത മേനോനും നോമിനേഷന്‍ ലഭിച്ചിരുന്നു.

കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥ പറയുന്ന ചിത്രമായിരുന്നു നവല്‍ എന്ന ജുവല്‍. മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം ഒരമ്മയും മകളും കടന്നുപോകുന്ന ജീവിതം സംഘര്‍ഷങ്ങളിലൂടെ ആധുനിക സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ നേര്‍ചിത്രമാണ് പ്രേക്ഷകര്‍ക്കു മുന്നില്‍ വരച്ചിടുന്നത്.

ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് സംവിധായകന്‍ രഞ്ജിലാലും വി.കെ.അജിത് കുമാറും ചേർന്നായിരുന്നു. സുധീര്‍ കരമന, അനു സിത്താര, അഞ്ജലി നായര്‍, പാരിസ് ലക്ഷ്മി, മണികണ്ഠന്‍ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള മറ്റ് അഭിനേതാക്കള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amsterdam international film makers fesival nawal enna jewel

Next Story
കേരളത്തിന് അഞ്ചുകോടി നല്‍കിയോ? സണ്ണി ലിയോണിന്റെ മറുപടി കാത്ത് ആരാധകര്‍Sunny Leone, Kochi, Valentines Day, February 14, ie malayalam, സണ്ണി ലിയോണ്‍, കൊച്ചി, വാലന്‍റെെന്‍സ് ഡേ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express