scorecardresearch

പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും; ചിത്രങ്ങൾ

‘ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും, നീയാണ് എന്റെ ജീവിതം’ മകൾക്ക് അമൃതയുടെ പിറന്നാൾ ആശംസ

പാപ്പുവിന്റെ പിറന്നാൾ ആഘോഷമാക്കി അമൃതയും ഗോപി സുന്ദറും; ചിത്രങ്ങൾ

മകൾ അവന്തിക എന്ന പാപ്പുവിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ഗായിക അമൃത സുരേഷ്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും അമൃത ഷെയർ ചെയ്തിട്ടുണ്ട്. ഗോപി സുന്ദർ, സഹോദരി അഭിരാമി എന്നിവരെയും ചിത്രങ്ങളിൽ കാണാം.

“അവളുടെ ആദ്യത്തെ പുഞ്ചിരി, എന്നെ മത്തു പിടിപ്പിച്ച ചിരി, എന്നെ ജീവിപ്പിക്കുന്ന പുഞ്ചിരി, പാപ്പു, കുഞ്ഞേ… മമ്മിയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. എന്തുതന്നെയായാലും, ലോകം എനിക്കെതിരെ തിരിഞ്ഞാലും, ഞാൻ നിന്നോട് വാഗ്ദാനം ചെയ്യുന്നു, ഞാൻ നിന്റെ പുഞ്ചിരി ഇതുപോലെ സംരക്ഷിക്കും. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു, നീ ഏറ്റവും കരുത്തുള്ളവളാണ്. ജന്മദിനാശംസകൾ കൺമണി… നീയാണ് എന്റെ ജീവിതം,” അമൃത കുറിച്ചു.

കഴിഞ്ഞ മേയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ കുറിച്ചത്.

അമൃതയും ഗോപി സുന്ദറുമൊരുമിച്ച് ഏതാനും മ്യൂസിക് ആൽബങ്ങളും അടുത്തിടെ പുറത്തിറക്കിയിരുന്നു. അമൃതയും ഗോപി സുന്ദറും ചേർന്നൊരുക്കിയ ‘മാബലി വന്നേ’ എന്ന ഓണപ്പാട്ടും അടുത്തിടെ ട്രെൻഡായിരുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amrutha suresh shares daughter avanthikas birthday celebration photos