ജീവിതത്തിലുണ്ടായ പ്രതിസന്ധികളിൽനിന്നും കര കയറാൻ സഹായിച്ചത് മകളാണെന്ന് ഗായിക അമൃത സുരേഷ്. മകൾ ഒറ്റയ്ക്കായി പോകുമെന്ന തോന്നലാണ് എന്നെ കരുത്തുറ്റയാക്കിയത്. ജീവിതത്തിൽ ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും ഇനി ഒരിക്കലും കരയാൻ താനില്ലെന്നും എഫ്ഡബ്ല്യുഡി ലൈഫ് മാഗസിനോട് പറഞ്ഞു. കരഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ലെന്നും ജീവിത്തിൽ മുന്നോട്ടു പോവുകതന്നെ വേണമെന്നും അമൃത പറഞ്ഞു.

ജീവിതത്തിൽ തെറ്റുകൾ ആർക്കും പറ്റും. പക്ഷേ അത് വീണ്ടും വീണ്ടും ആവർത്തിക്കണോയെന്നു സ്വയം തീരുമാനിക്കുക. ജീവിതത്തിൽ ഒരു തവണ തെറ്റുപറ്റി പോയെങ്കിൽ അത് തിരുത്താൻ ശ്രമിക്കുക. വീണ്ടും തെറ്റായ വഴിയിലേക്ക് പോകാതിരിക്കുകയെന്നും അമൃത പറഞ്ഞു. മൂന്നാമത്തെ വയസ്സു മുതലാണ് പാടി തുടങ്ങിയത്. ഒരു ഗായിക ആവുക എന്നത് ചെറുപ്പം മുതലേയുളള ആഗ്രഹമായിരുന്നു. പാട്ടാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. സന്തോഷമായാലും സന്തോഷമായാലും പാടുമെന്നും അമൃത വ്യക്തമാക്കി.

Read About : എന്താവോ; പ്രതീക്ഷയോടെയൊരു ജോബ്‌ കുര്യന്‍ മാന്ത്രികത

2010ലാണ് അമൃതയും നടൻ ബാലയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇരുവരും പിന്നീട വേർപിരിഞ്ഞു. ഇരുവർക്കും നാല് വയസ്സുള്ള അവന്തിക എന്ന മകളുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രശസ്തയായത്. പത്തോളം ചലച്ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. അനിയത്തിയോടൊപ്പം ചേർന്നു രൂപീകരിച്ച ‘അമൃതം ഗമയ’ എന്ന ബാൻഡുമായി സജീവയാണ് ഇപ്പോൾ അമൃത. അടുത്തിടെ ‘അണയാതെ’ എന്ന സംഗീത ആൽബം അമൃത പുറത്തിറക്കിയിര‌ുന്നു.

Read About : ‘സര്‍വ്വരാജ്യ ഫ്രീക്കന്മാരെ സംഘടിക്കുവിന്‍’; പാട്ടും പറച്ചിലുമായി ഊരാളി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ