മോഡലിംഗിൽ തിളങ്ങി​ അമൃത സുരേഷ്; ചിത്രങ്ങൾ

ഡിസൈനർ ആഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായാണ് അമൃത ചിത്രങ്ങളിൽ

Amrutha Suresh, Amrutha Suresh photos, അമൃത സുരേഷ്

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ഗായികയാണ് അമൃത സുരേഷ്. സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഈ സഹോദരിമാരുടേതായിട്ടുണ്ട്. ‘ബിഗ് ബോസ്’ മലയാളം സീസൺ രണ്ടിലും ഇരുവരും മത്സരാർത്ഥികളായി എത്തിയിരുന്നു.

സംഗീതത്തിനപ്പുറം ഫാഷൻ ലോകത്തും മോഡലിംഗിലുമൊക്കെ സജീവമാകുകയാണ് ഈ സഹോദരിമാർ. ഇപ്പോഴിതാ, ഒരു ജ്വല്ലറിയുടെ മോഡലായി എത്തുന്ന അമൃതയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഡിസൈനർ ആഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായാണ് അമൃത ചിത്രങ്ങളിൽ കാണാനാവുക.

അമൃത മാത്രമല്ല, അനിയത്തി അഭിരാമിയും മോഡലിംഗ് രംഗത്ത് സജീവമാണ്. യൂട്യൂബ് ചാനലുമായി ലോക്ക്ഡൗൺ കാലത്തും സജീവമാണ് ഇരുവരും.

Read more: അശ്ലീല കമന്റിട്ടയാൾക്ക് സോഷ്യൽ മീഡിയ വഴി ചുട്ട മറുപടി നൽകി അമൃത സുരേഷ്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amrutha suresh model photos

Next Story
എസ്‌ഡി കോളേജിലെ പഴയ രണ്ടു മിമിക്രിക്കാർFazil, Nedumudi Venu, Fazil Nedumudi venu old photos, Fazil and Nedumudi Venu friendship, ഫാസിൽ, നെടുമുടി വേണു
The moderation of comments is automated and not cleared manually by malayalam.indianexpress.com