അടുത്തിടെയാണ് ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമിയുടെയും പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആർ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു അന്ത്യം. അച്ഛന്റെ അനുസ്മരണ യോഗത്തിനെത്തിയ വീഡിയോ അമൃത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. യോഗത്തിൽ പാട്ടുപാടുന്നതിനിടയിൽ പൊട്ടികരയുകയാണ് താരം.
‘ബോലേ രേ പപ്പീ ഹരാ’ എന്ന ഗാനമാണ് അമൃത ആലപിക്കുന്നത്. പാട്ടു മുഴുകിപ്പിക്കാനാകാതെ കണ്ണുനീർ തുടക്കുകയാണ് അമൃത. പിതാവിന്റെ ചിത്രവും അമൃതയുടെ പിന്നിലായി കാണാം. അച്ഛാ എന്ന് കുറിച്ചാണ് അമൃത വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അനവധി ആളുകൾക്ക് അമൃതയെ ആശ്വസിപ്പിച്ചു കൊണ്ട് കമന്റ് ബോക്സിലെത്തിയിട്ടുണ്ട്.
ശരീരമേ പോയിട്ടുള്ളു അമ്മു ആത്മാവ് നമ്മുടെ കൂടെയുണ്ട് എങ്ങോട്ടും പോണില്ല, മാതാപിതാക്കൾ ഏറെ പ്രിയപ്പെട്ടവരാണ് തങ്ങളുടെ അവസാന ശ്വാസം വരെ അവർ മക്കളെക്കുറിച്ചായിരിക്കും ആലോിക്കുക, കണ്ടിട്ട് എന്റെ കണ്ണുനിറഞ്ഞ് ചേച്ചി തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സ്റ്റാർ സിംഗറിലൂടെയാണ് അമൃത മലയാളികൾക്കു സുപരിചിതയാകുന്നത്. പിന്നീട് ഗാനമേളകളിൽ സജീവമായിരുന്ന അമൃത കുറച്ചധികം ചിത്രങ്ങളിലും ഗാനം ആലപിച്ചു. അമൃത റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന കാലം മുൽക്കെ താരത്തിന്റെ കുടുംബവും ആസ്വാദകർക്ക് പരിചിതമാണ്.