scorecardresearch

പിറന്നാൾ ദിനത്തിൽ അമൃതയ്ക്കും മകൾക്കുമൊപ്പം ക്ഷേത്രദർശനം നടത്തി ഗോപി സുന്ദർ

ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി ഗോപിസുന്ദറും അമൃതയും

Amrutha Suresh, Gopi Sunder

പിറന്നാൾ ദിവസം അമൃത സുരേഷിന് ഒപ്പം ഗുരുവായൂരിൽ ക്ഷേത്ര ദർശനം നടത്തി ഗോപി സുന്ദർ. ഇരുവർക്കുമൊപ്പം അമൃതയുടെ മകൾ അവന്തികയും ഉണ്ടായിരുന്നു. “ഓം നമോ നാരായണായ” എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയിൽ നിൽക്കുന്ന ചിത്രമാണ് അമൃത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്നുകൊണ്ട് ഇന്നലെ അമൃത സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും പങ്കുവച്ചിരുന്നു. “ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്” എന്നാണ് ചിത്രത്തിന് അമൃത നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിത്രത്തിന് താഴെ കമന്റില്‍ അമൃതയുടെ സഹോദരി അഭിരാമിയും സ്നേഹമറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച അമൃതയ്ക്കൊപ്പമുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് ഗോപി സുന്ദർ ചിത്രത്തിനൊപ്പം കുറിച്ചത്.

“നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളോടൊപ്പമുണ്ടായതിൽ വളരെ സന്തോഷം,” എന്നാണ് ചിത്രത്തിനു താഴെ ആശംസകൾ പങ്കുവച്ചുകൊണ്ട് അമൃതയുടെ സുഹൃത്തുമായ അപർണ മൾബറി കമന്റ് ചെയ്തത്.

Also Read: അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; അമൃതയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amrutha suresh birthday wishes to gopi sunder says mine