താരങ്ങളുടെ പിന്നാലെ സദാ അനുഗമിക്കുന്ന പാപ്പരാസികൾ ബോളിവുഡിൽ നിന്നുള്ള സ്ഥിരം കാഴ്ചയാണ്. എയർപോർട്ടിലും ഷോപ്പിംഗ് മാളുകളിലും സ്വവസതികൾക്കു മുന്നിലും മരണവീടുകളിൽ പോലും ക്യാമറകളുമായി കാത്തിരിക്കുന്ന പാപ്പരാസികളെയാണ് ഓരോ ദിനവും താരങ്ങൾ അനുഗമിക്കുന്നത്.
മകളുടെ മുഖം പകർത്തരുതെന്ന് പാപ്പരാസികൾക്കായി സംഘടിപ്പിച്ച പ്രത്യേക മീറ്റിൽ ബോളിവുഡ് താരം ആലിയ ഭട്ടും രൺബീർ കപൂറും അഭ്യർത്ഥിച്ചതും അടുത്തിടെയാണ്. സെലബ്രിറ്റി ദമ്പതികളായ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മകളുടെ ചിത്രങ്ങൾ പകർത്തരുതെന്നും പലകുറി ഫോട്ടോഗ്രാഫേഴ്സിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, പാപ്പരാസി ക്യാമറകൾക്കു പിടികൊടുക്കാതെ മുഖം മറച്ച് നടന്നു നീങ്ങുന്ന താരങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്.
ബോളിവുഡ് അഭിനേതാക്കളായ ഫർഹാൻ അക്തറും അമൃത അറോറയുമാണ് പാപ്പരാസികൾക്കു മുന്നാകെ രസകരമായ രീതിയിൽ പ്രതിഷേധം നടത്തിയത്. ഫർഹാന്റെ കോട്ട് ഊരി മുഖം മറച്ചാണ് രണ്ടുപേരും ക്യാമറയ്ക്കു മുന്നിലൂടെ നടന്നു നീങ്ങുന്നത്.