scorecardresearch

ആവശ്യമെങ്കിൽ നിയമസഹായം നൽകും; ഹണി റോസിന് പൂർണ പിന്തുണയുമായി 'അമ്മ'

ഹണി റോസിനെ അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നുവെന്നും അമ്മ അഡ്‌ഹോക്ക് കമ്മിറ്റി വ്യക്തമാക്കി

ഹണി റോസിനെ അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നുവെന്നും അമ്മ അഡ്‌ഹോക്ക് കമ്മിറ്റി വ്യക്തമാക്കി

author-image
Entertainment Desk
New Update
Honey Rose

ചിത്രം: ഇൻസ്റ്റഗ്രാം

ചലച്ചിത്ര താരം ഹണി റോസിന്റെ നിയമ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണയുമായി താര സംഘടനയായ 'അമ്മ'. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹണി റോസിനെ അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ അപലപിക്കുന്നുവെന്നും ആവശ്യമെങ്കിൽ എല്ലാവിധ നിയമസഹാങ്ങളും നൽകാൻ ഒരുക്കമാണെന്നും അമ്മ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

Advertisment

"ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ അഭിനയത്രി കൂടിയായ ഹണി റോസിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും അവരുടെ തൊഴിലിനേയും അപഹസിക്കാനും ചിലർ ബോധപൂർവം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ അപലപിക്കുന്നു. അതോടൊപ്പം, വിഷയത്തിൽ ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങൾക്കും അമ്മ സംഘടന പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കിൽ വേണ്ടുന്ന എല്ലാവിധ നിയമസഹായം നൽകുവാനും ഒരുക്കമാണ്," അമ്മ അഡ്‌ഹോക്ക് കമ്മിറ്റി വ്യക്തമാക്കി.

വിഷയത്തിൽ, ഡബ്യുസിസി അംഗങ്ങളായ പാർവതി തിരുവോത്തും പദ്മപ്രിയയും സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചുരുന്നു. ദ്വയാർത്ഥ പ്രയോഗത്തിലൂടെ മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചതിനു പിന്നാലെയാണ് സാമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ ഹണി റോസ് രംഗത്തെത്തിയത്.

ഫെയ്സ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റിട്ട 30 പേര്‍ക്കെതിരെ ഇന്നലെ രാത്രി ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നൽകിയിരുന്നു. പരാതിയിൽ 27 പേർക്കെതിരെ  കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കുമ്പളം സ്വദേശിയായ ഷാജി ആണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കലും വിവിധ ഐടി ആക്ടുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

Advertisment

Read More

Malayalam Actress Cyber Attack Amma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: