അബുദാബിയിലെ ‘ഒന്നാണ് നമ്മള്‍’ എന്ന മെഗാ ഷോയില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങള്‍. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് കൈത്താങ്ങാകാനാണ് താരങ്ങള്‍ അബുദാബിയിലേക്ക് പറക്കുന്നത്.

യാത്രയിലെ ദൃശ്യങ്ങളാണ് നടന്‍ അജു വര്‍ഗീസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഷംന കാസിം, ആസിഫ് അലി, രമേഷ് പിഷാരടി, ജോജു വര്‍ഗീസ്, സുധീര്‍ കരമന, ഹണി റോസ് തുടങ്ങിയവരും അജുവിനൊപ്പം ഉണ്ട്.

View this post on Instagram

Cya in Abu Dhabi for #OnnanuNammal

A post shared by Aju Varghese (@ajuvarghese) on

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം സമാഹരിക്കാനാണ് താരസംഘടനയായ എഎംഎംഎ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്. താരസംഘടനയും ഏഷ്യാനെറ്റും ചേര്‍ന്നാണ് മെഗാ ഷോ അണിയിച്ചൊരുക്കുന്നത്. അബുദാബി ആംഡ്‌ഫോഴ്‌സ് ക്ലബ്ബില്‍ വച്ചായിരിക്കും പരിപാടി നടക്കുക.

Read More: കിടിലൻ ഡാൻസ് സ്റ്റെപ്പുകളുമായി മോഹൻലാൽ; ഈ പ്രായത്തിലും എന്നാ ഒരു ഇതാ എന്ന് ആരാധകർ

മലയാളത്തിലെ അറുപതോളം താരങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പരിപാടിയുടെ ദൈര്‍ഘ്യം അഞ്ച് മണിക്കൂറാണ്. പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി 60 മിനിറ്റ് വീതമുള്ള അഞ്ച് ഇനങ്ങളായിട്ടായിരിക്കും പരിപാടി അരങ്ങേറുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ