/indian-express-malayalam/media/media_files/uploads/2017/07/ramya.jpg)
കൊച്ചി: താരസംഘടനയായ എഎംഎംഎയില്‍ നിന്നും രാജിവച്ചതിന് പിന്നാലെ തന്നെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുവെന്ന് നടി രമ്യ നമ്പീശന്‍. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമം നടക്കുന്നെന്നും രമ്യ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമ്യ നമ്പീശന്‍.
'പുരുഷന്മാര്‍ക്കെതിരായ ശബ്ദമാണ് ഞങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ആരും തെറ്റിദ്ധരിക്കരുത്. ഞങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ വന്നപ്പോഴാണ് ശക്തമായി പ്രതികരിച്ചത്. ചില പ്രശ്നങ്ങള്‍ ഞങ്ങള്‍ നേരിടുന്നുണ്ട്. ഇത് പരിഹരിക്കപ്പെടണം. നിരുത്തരവാദിത്വപരമായ സമീപനം ഉണ്ടായപ്പോഴാണ് 'അമ്മ'യില്‍ നിന്ന് രാജിവച്ചത്,' നടി വ്യക്തമാക്കി.
'സിനിമയിലെ വനിതാ കൂട്ടായ്മ മലയാള സിനിമയെ നശിപ്പിക്കാന്‍ വേണ്ടിയുണ്ടായതല്ല. ഇതുവരെ ഡബ്ല്യുസിസിയോ താനോ അതിന് ശ്രമിച്ചിട്ടില്ല. തുല്യതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ സംസാരിച്ചതെന്നും രമ്യ പറഞ്ഞു. 'അമ്മ'യുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ച നടക്കാനിരിക്കെയാണ് രമ്യയുടെ പ്രതികരണം.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ ദിലീപിനെ 'അമ്മ' സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് രമ്യ നമ്പീശന്‍ അടക്കം നാലു നടിമാർ അമ്മയിൽനിന്നും രാജിവച്ചിരുന്നു. ആക്രമിക്കപ്പെട്ട നടി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ, എന്നിവരാണ് മറ്റുളളവര്‍.
അതേസമയം നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി 'അമ്മ' വനിതാ ഭാരവാഹികൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ ആക്രമിക്കപ്പെട്ട നടി എതിര്‍ത്തു. നിലവിൽ സംഘടനയുടെ അംഗമല്ല. മറ്റുളളവരുടെ സഹായം കേസിൽ വേണ്ട. പ്രോസിക്യൂട്ടറെ നിയമിച്ചത് തന്നോട് ആലോചിച്ചിട്ടാണെന്നും നടിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ആദ്യമായാണ് ആക്രമിക്കപ്പെട്ട നടിക്കു വേണ്ടി 'അമ്മ' ഒരു നടപടിക്ക് തയ്യാറായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us