scorecardresearch

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല: നയം വ്യക്തമാക്കി അമ്മ

സർക്കാരിന്റെ 90% നിർദ്ദേശങ്ങളോടും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ അമ്മ തുല്യവേതനം അടക്കമുള്ള നിർദേശത്തിൽ വ്യക്തകുറവുണ്ടെന്ന് വ്യക്തമാക്കി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പില്ല: നയം വ്യക്തമാക്കി അമ്മ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിൽ എതിർപ്പില്ലെന്ന് താരസംഘടനയായ അമ്മ. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതുമായി സംബന്ധിച്ച് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സിനിമ സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമ്മ പ്രതിനിധികൾ.

“ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ അമ്മ സംഘടനക്ക് യാതൊരു എതിര്‍പ്പും ഇല്ല. സര്‍ക്കാരാണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. സര്‍ക്കാരിന്‍റെ തീരുമാനത്തെ അമ്മ ഒരിക്കലും ചോദ്യം ചെയ്യില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അതിലെ കണ്ടെത്തലുകളും പുറത്തുവിടുന്നതില്‍ അനുകൂല സമീപനമാണുള്ളത്. സർക്കാർ തീരുമാനങ്ങൾ അമ്മയ്ക്ക് സ്വാഗതാർഹമാണ്,” അമ്മയുടെ ട്രഷറര്‍ കൂടിയായ സിദ്ദിഖ് പറഞ്ഞു. ചർച്ചയിൽ തങ്ങൾക്ക് നിരാശയില്ലെന്നും അമ്മ ഭാരവാഹികൾ വ്യക്തമാക്കി.

സർക്കാരിന്റെ 90% നിർദ്ദേശങ്ങളോടും യോജിക്കുന്നുവെന്ന് വ്യക്തമാക്കിയ അമ്മ തുല്യവേതനം അടക്കമുള്ള നിർദേശത്തിൽ വ്യക്തകുറവുണ്ടെന്നും നടപ്പിലാക്കാൻ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടികാട്ടി.

“സംഘടനയില്‍ വരുന്ന പരാതികള്‍ പരിഹരിക്കുകയാണ് അമ്മയുടെ ലക്ഷ്യം. അല്ലാതെ സിനിമ മേഖലയില്‍ ഉയരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയമനിര്‍മ്മാണമാണ് ഉണ്ടാകേണ്ടത്. നിയമനിര്‍മ്മാണം നടത്തുന്നതുവരെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ കാര്യങ്ങളിലും അമ്മ സംഘടന ഇടപെടും,” സിദ്ദിഖ് കൂട്ടിച്ചേർത്തു.

അതേസമയം, കരട് നിർദേശങ്ങളിലെ ഭൂരിപക്ഷം നിർദ്ദേശങ്ങളെയും ശരിവച്ച ഫിലിം ചേംബർ റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി.

Read more:

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amma on hema committe report release

Best of Express