/indian-express-malayalam/media/media_files/uploads/2021/12/Amma-committee.jpg)
കൊച്ചി: താരസംഘടനയായ അമ്മയിൽ തെരെഞ്ഞെടുപ്പ്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരും. ഈ സ്ഥാനത്തേക്ക് മത്സരിക്കാൻ ആരും നോമിനേഷൻ നൽകിയിട്ടില്ല. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയും തുടരും. ഇവർക്കെതിരെയും ആരും നോമിനേഷൻ നൽകിയിട്ടില്ല.
അതേസമയം വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവയിലേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടക്കുക. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശാ ശരത്, മണിയൻപിള്ള രാജു, ശ്വേത മേനോൻ എന്നിവരാണ് നോമിനേഷൻ നൽകിയിരിക്കുന്നത്. അതേസമയം 11 അംഗ എക്സ്ക്യുട്ടീവ് കമ്മിറ്റിയിലേക്ക് ഇത്തവണ 14 നോമിനേഷനുകളാണ് വന്നിരിക്കുന്നത്. ബാബുരാജ്, ഹണി റോസ്, ലാൽ, ലെന, മഞ്ജു പിള്ള, നാസർ ലത്തീഫ്, നിവിൻ പോളി, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവരാണ് പത്രിക നൽകിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ താരസംഘടന നടത്തിയ നീക്കങ്ങൾ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഔദ്യോഗിക പാനലിന് പുറത്ത് നിന്ന് നിരവധിപ്പേർ മത്സരത്തിനെത്തിയിട്ടുണ്ട്. ഈ മാസം 19നാണ് അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നിശ്ചയിച്ചിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.