Latest News
കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു
22,064 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53; 128 മരണം

അമ്മ യോഗത്തിലെ ഇരിപ്പ് വിവാദം; രചന നാരായണൻകുട്ടിയുടെ മറുപടി

“വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാനാണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്”

Amma, Amma meeting, Rachana Narayankutty, Amma Executive committee, അമ്മയോഗം, രചന നാരായണൻ കുട്ടി, Mohanlal

മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിനായിരുന്നു നടന്നത്. ഏറെ മാസങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾക്കൊപ്പം അമ്മയിലെ അംഗങ്ങളും ഒത്തുചേർന്ന ഒരു വേദിയായിരുന്നു അത്. താരങ്ങളുടെയും ഉദ്ഘാടനത്തിന്റെ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായതിനൊപ്പം തന്നെ സമൂഹമാധ്യമങ്ങളിൽ ചില വിമർശനങ്ങളും ഉയർന്നു.

ഉദ്ഘാടന വേദിയിൽ സംഘടനയിലെ വനിത അംഗങ്ങൾക്ക് കസേര നൽകിയില്ല എന്ന രീതിയിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ, അത്തരം വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയും അമ്മയുടെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ രചന നാരായണൻകുട്ടി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനങ്ങളോട് രചന പ്രതികരിച്ചിരിക്കുന്നത്.

“ചിലർ അങ്ങനെ ആണ്, ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ്, വേണം താനും. എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ “ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി, കഷ്ടം” എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടിക്കാണിച്ചു വിളിക്കുന്നവരെ അല്ല. മറിച്ചൊരു ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. സെൻസ്‌ലെസ് എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു. വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം. ഒരിക്കലും വീഴാതെ ഇരിക്കാനാണ് ഞങ്ങളുടെ ശ്രമം. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്,” രചന കുറിക്കുന്നു.

ചിലർ അങ്ങനെ ആണ്
ദോഷൈകദൃക്കുകൾ!
എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ.

വിമർശന ബുദ്ധി നല്ലതാണ് വേണം താനും …എന്നാൽ…

Posted by Rachana Narayanankutty on Monday, February 8, 2021

എക്സിക്യൂട്ടീവ് മീറ്റിങ്ങിനിടെ എടുത്ത ഒരു ചിത്രവും രചന പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍, സിദ്ദിഖ്, ടിനി ടോം, ജയസൂര്യ, ആസിഫ് അലി, ഇടവേള ബാബു, അജു വര്‍ഗീസ്, സുധീർ കരമന, ബാബുരാജ്, ഹണി റോസ് എന്നിവരെയും ചിത്രത്തിൽ കാണാം.

Read more: ‘അമ്മ’യ്ക്ക് ആസ്ഥാന മന്ദിരം; ഉദ്ഘാടനം നിർവഹിച്ച് മോഹൻലാലും മമ്മൂട്ടിയും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amma meeting social media trolls rachana narayanankutty reply

Next Story
കാവ്യയ്ക്കായി കാത്തുനിന്ന് ദിലീപ്, ഷറാറയിൽ തിളങ്ങി മീനാക്ഷി; വീഡിയോDileep, ദിലീപ്, kavya, കാവ്യ, meenakshi, മീനാക്ഷി, nadhirsha, നാദിർഷ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com