‘അമ്മ’ സ്വതന്ത്ര സംഘടന, പ്രശ്‌നങ്ങള്‍ അവിടെ തന്നെ തീര്‍ക്കണം: കുക്കു പരമേശ്വരന്‍

കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു, കെ.പി.എ.സി ലളിത എന്നിവരെ ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയിലേക്ക് തിരഞ്ഞെടുത്തിരുന്നു

താരസംഘടനയായ എഎംഎംഎ സ്വതന്ത്ര സംഘടനയാണെന്നും അതിനുള്ളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അവിടെ തന്നെ പറഞ്ഞുതീര്‍ക്കണമെന്നും സംഘടനയിലെ വനിതാ സെല്ലിന്റെ ചുമതലക്കാരി കുക്കു പരമേശ്വരന്‍. സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നവര്‍ക്ക് ആരുടെ സ്വകാര്യതയും പ്രശ്‌നമല്ലെന്നും തങ്ങള്‍ക്ക് പ്രധാനം എഎംഎംഎയിലെ അംഗങ്ങളുടെ താത്പര്യങ്ങളാണെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കുക്കു പരമേശ്വരന്‍ പറഞ്ഞു.

Read More: ദിലീപിനോട് രാജിവയ്ക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു: മോഹൻലാൽ

കുക്കു പരമേശ്വരന്‍, പൊന്നമ്മ ബാബു, കെ.പി.എ.സി ലളിത എന്നിവരെ ആഭ്യന്തര പ്രശ്‌നപരിഹാര സമിതിയിലേക്ക് തിരഞ്ഞെടുത്ത കാര്യം ഇന്നലെ കൊച്ചിയില്‍ നടന്ന അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചത്. തീരുമാനമെടുക്കുന്നതിനു മുമ്പ് തങ്ങളെ വിളിച്ച് ഈ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് അന്വേഷിച്ചിരുന്നുവെന്നും ഇനി തങ്ങള്‍ മൂന്നുപേരും ചര്‍ച്ച ചെയ്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.

AMMA president Mohanlal Addressing the media
എ എം എം എ പ്രസിഡന്റ്‌ മോഹന്‍ലാല്‍ മാധ്യമങ്ങളെ കാണുന്നു, ചിത്രം. നിതിന്‍ കൃഷ്ണന്‍

മലയാള സിനിമയിലെ നടിമാര്‍ക്ക് സുരക്ഷിതത്വമില്ലെന്നും, അവരുടെ സംരക്ഷണത്തിനായി താരസംഘടനയായ എഎംഎംഎ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ട് താരസംഘടനയുടെ നേതൃത്വത്തിനെതിരെ ഡബ്ല്യൂസിസി അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയില്‍ അവൈലബിള്‍ എക്‌സിക്യൂട്ടീവ് ചേര്‍ന്നത്.

Read More: എഎംഎംഎയെ തകര്‍ക്കാന്‍ ഡബ്ല്യുസിസിക്ക് ഗൂഢ അജണ്ട: സിദ്ദിഖ്

ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയിരുന്നുവെന്നും ദിലീപ് ഇപ്പോള്‍ സംഘടനയ്ക്കു പുറത്താണെന്നും യോഗത്തിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മോഹന്‍ലാല്‍ അറിയിച്ചു. രാജിവച്ചു പോയ നടിമാര്‍ക്ക് തിരിച്ചുവരണം എന്നുണ്ടെങ്കില്‍ അതിനുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നും, സംഘടനയ്ക്കുള്ളില്‍ യാതൊരു ഭിന്നതയുമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍ ഡബ്ല്യൂസിസിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു സിദ്ദിഖും ബാബുരാജും. താരസംഘടനയെ തകര്‍ക്കുകയാണ് ഡബ്ല്യൂസിസിയുടെ ഗൂഢ ലക്ഷ്യമെന്ന് സിദ്ദിഖും, എഎംഎംഎയ്ക്കകത്തിരുന്നകൊണ്ട് രക്തമൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നനതെന്നും ബാബുരാജ് പറഞ്ഞു. എന്നാല്‍ ഇതിനോട് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amma kukku parameswaran wcc mohanlal

Next Story
ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയും ബിഗ് ബോസിലേക്ക്Sreesanth
The moderation of comments is automated and not cleared manually by malayalam.indianexpress.com
X