മുംബൈ: അമിതാഭ് ബച്ചന്‍ എന്ന നടന്റെ താരപദവി പകരം വയ്ക്കാനാകാത്തതാണെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. അദ്ദേഹത്തിനെ ബിഗ് സ്‌ക്രീനില്‍ കാണുന്നതു തന്നെ സംതൃപ്തി തരുന്ന ഒരു അനുഭവമാണെന്നും ആമിര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നട്‌വര്‍ലാല്‍, ഡോണ്‍, നമക് ഹലാല്‍ തുടങ്ങിയ ബച്ചന്‍ സിനിമകളെല്ലാം തന്റെ പ്രിപ്പെട്ടതാണെന്നും നമക് ഹലാല്‍ എന്ന ചിത്രം തിയേറ്റില്‍ കണ്ടതിനു ശേഷം താന്‍ മന്‍സൂര്‍ ഖാനെ വിളിച്ച് വീണ്ടും ആ സിനിമ കാണാന്‍ പോയെന്നും ആമിര്‍ പറഞ്ഞു.

അമിതാഭ് ബച്ചന്റെ താരപദവിയും, വ്യത്യസ്ഥതയും അദ്ദേഹത്തിന്റെ മാത്രമാണ്. അദ്ദേഹത്തിന്റെ തന്നെ ഏഴു ചിത്രങ്ങള്‍ വരെ ഒരേ സമയം തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നിരുന്ന കാലമുണ്ടായിരുന്നെന്നും ആമിര്‍ ഓര്‍ത്തെടുത്തു. അമിതാഭ് ബച്ചനൊപ്പം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് നിലവില്‍ ആമിര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ