അമിതാഭ് ബച്ചന്‍ നായകനായ, ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കോന്‍ ബനേഗാ ക്രോര്‍പതി തിരിച്ചെത്തിയിരിക്കുന്നു. നിരവധി പുതുമകളോടെയാണ് കോന്‍ ബനേഗാ ക്രോര്‍പതി ഇത്തവണ എത്തിയിരിക്കുന്നത്. മുമ്പുണ്ടായിരുന്നു ഫോണ്‍-എ-ഫ്രണ്ടിനു പകരം വീഡിയോ-എ-ഫ്രണ്ട് ആണ് ഒമ്പതാം സീസണില്‍. അതുപോലെ വിജയികള്‍ക്ക് ചെക്കിനു പകരം സമ്മാനത്തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നല്‍കുകയായിരിക്കും.

വീഡിയോ-എ-ഫ്രണ്ട്

നിരവധി പുതുമകളുമായി എത്തിയ ഒമ്പതാം സീസണില്‍ ഏറ്റവും മുന്നില്‍ വീഡിയോ-എ-ഫ്രണ്ട് തന്നെയായിരിക്കും. മുമ്പ് ബിഗ് ബിയുടെ ശബ്ദം മാത്രം കേള്‍ക്കാമായിരുന്നെങ്കില്‍ ഇനി മുതല്‍ മത്സരാര്‍ത്ഥിയുടെ സുഹൃത്തിന് ബിഗ് ബിയുമായി മുഖാമുഖം സംസാരിക്കാം.

ലൈഫ്‌ലൈന്‍ ജോഡിദാര്‍

ഈ മാസം 28ന് സോണി എന്റെര്‍ടെയ്ന്‍മെന്റ് ടെലിവിഷനില്‍ ആരംഭിക്കാനിരിക്കുന്ന കോന്‍ ബനേഗാ ക്രോര്‍പതിയുടെ ഒമ്പതാം സീസണില്‍ കൂടുതല്‍ ലൈഫ് ലൈനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലൈഫ്‌ലൈന്‍ ജോഡിദാര്‍ എന്ന പേരില്‍ മത്സരാര്‍ത്ഥിക്ക് തനിക്കൊപ്പം ഒരു പങ്കാളിയെ കൂടി ഹോട്ട് സീറ്റിലേക്ക് കൊണ്ടു വരാം.

ജാക്‌പോട്ട് ചോദ്യം

ഏഴുകോടിയുടെ ജാക്‌പോട്ട് ചോദ്യവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മാനമായി നല്‍കുന്ന ഭീമന്‍ ചെക്ക് പിന്നീട് സമ്മാനത്തുകയായി ബാക്ക് അക്കൗണ്ടില്‍ നല്‍കും.

അതിവേഗം ചോദ്യങ്ങള്‍

ഒരുമണിക്കൂറില്‍ ഒരുപാട് ചോദ്യങ്ങള്‍! ഇവിടെ മത്സരാര്‍ത്ഥി കൂടുതല്‍ വേഗത്തില്‍ ഉത്തരങ്ങള്‍ പറയേണ്ടി വരും. ഒമ്പതാമത്തെ സീസണ്‍ 30 എപ്പിസോഡുകള്‍, അതായത് ആറ് ആഴ്ചകള്‍ മാത്രമേ ഉണ്ടാകു.

പ്രത്യേക എപ്പിസോഡുകള്‍

ചില പ്രത്യേക എപ്പിസോഡുകളും പ്രേക്ഷകര്‍ക്ക് വേണ്ടി കെബിസി സീസണ്‍ ഒമ്പതില്‍ ഒരുക്കിയിട്ടുണ്ട്. ചില റിയല്‍ ലൈഫ് ഹീറോകളെ ഇത്തവണ ബിഗ് ബി നമുക്കു മുന്നില്‍ കൊണ്ടു വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ