മോഹൻലാലിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് മോഹൻലാൽ സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. കഴിഞ്ഞ വാലന്റൈൻസ് ദിനത്തിൽ വിസ്മയ തന്റെ കവിതാ സമാഹാരമായ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് റിലീസ് ചെയ്തിരുന്നു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്ത്തുളളതാണ് പുസ്തകം. ഇപ്പോഴിതാ, വിസ്മയയെ അഭിനന്ദിച്ച് സാക്ഷാൽ അമിതാഭ് ബച്ചനും രംഗത്തു വന്നിരിക്കുകയാണ്.
“മോഹൻലാൽ, മലയാളത്തിന്റെ സൂപ്പർസ്റ്റാർ, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകൾ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മകവും ഹൃദയസ്പർശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകൾ,” ബച്ചൻ ട്വീറ്റിൽ കുറിക്കുന്നു.
T 3823 – MohanLal , superstar pf Malayalam Cinema and one that I have immense admiration of , sends me a book,
"Grains of Stardust", written & illustrated by his daughter Vismaya ..
A most creative sensitive journey of poems and paintings ..
Talent is hereditary ! My best wishes pic.twitter.com/KPmojUbxhk— Amitabh Bachchan (@SrBachchan) February 23, 2021
അതേസമയം, ‘കഴിവ് പാരമ്പര്യമാണ്,’ എന്ന ബച്ചന്റെ പരാമർശം വിമർശിക്കപ്പെടുന്നുണ്ട്. നെപ്പോട്ടിസം വിട്ടൊരു കളിയില്ല അല്ലേ എന്നാണ് ചിലരുടെ ചോദ്യം.
മുൻപ് വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി മോഹൻലാൽ, പ്രണവ്, ദുൽഖർ സൽമാൻ എന്നിവരും സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു.
Read more: ബർത്ത്ഡേ പാർട്ടിക്കിടെ ഉറങ്ങിപ്പോയ പിറന്നാൾ കുട്ടി; വിസ്മയ മോഹൻലാലിനെ കുറിച്ച് ദുൽഖർ
“മകളുടെ പുസ്തക റിലീസിനെ കുറിച്ച് അനൗൺസ് ചെയ്യുന്ന ഈ നിമിഷം ഒരച്ഛൻ എന്ന രീതിയിൽ എനിക്കേറെ അഭിമാനമുള്ള ഒന്നാണ്. ഫെബ്രുവരി 14നാണ് മകളുടെ പുസ്തകമായ ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ റിലീസ് ചെയ്യുന്നത്. കവിതകളെയും കലയേയും കുറിച്ചുള്ള പുസ്തകം പെൻഗ്വിൻ ഇന്ത്യയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും,” മോഹൻലാൽ കുറിച്ചതിങ്ങനെ.
It’s a proud moment for me as a father to announce the release of my daughter’s book ‘GRAINS OF STARDUST’ on the 14th of…
Posted by Mohanlal on Thursday, February 11, 2021
Read More: ആ ദിവസം ഞാൻ അഭിനയം നിർത്തും; മോഹൻലാൽ പറയുന്നു
View this post on Instagram
തായ് ആയോധന കലയിലും താരപുത്രിക്ക് താൽപര്യമാണ്. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ വിസ്മയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു.
പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂർവ്വമായേ കാണാറുളളൂ. അടുത്തിടെ മോഹൻലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്ലാലും കുടുംബവും പങ്കെടുത്തിരുന്നു.
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
അഭിനയത്തിനുപുറമേ സംവിധാന രംഗത്തേക്കും കടന്നിരിക്കുകയാണ് മോഹൻലാൽ. ‘ബറോസ്’ എന്ന ത്രീഡി ചിത്രത്തിന്റെ നിർമ്മാണജോലികൾ ആരംഭിച്ചിരിക്കുകയാണ് താരം ഇപ്പോൾ. ചിത്രത്തിൽ മോഹൻലാലിനൊപ്പം മകളും പ്രവർത്തിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.