/indian-express-malayalam/media/media_files/uploads/2018/08/Amitabh-Bachchan-Will-soon-play-Kaun-Banega-Crorepati-with-Aaradhya.jpg)
Amitabh Bachchan Will soon play Kaun Banega Crorepati with Aaradhya
'കോന്‍ ബനേഗാ ക്രോര്‍പതി' (കെബിസി) എന്ന ഗെയിം ഷോയുടെ പത്താം ലക്കത്തിലേക്ക് കടന്നിരിക്കുകയാണ് അമിതാഭ് ബച്ചന്‍. അദ്ദേഹം അവതാരകനായി എത്തുന്ന ഷോ രാജ്യത്തെ ഏറ്റവും മികച്ച ടെലിവിഷന്‍ ഷോകളില്‍ ഒന്നായി കരുതപ്പെടുന്നു. കെബിസി പത്തുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ബച്ചന്‍, കെബിസി പരിപാടിക്ക് തന്റെ ജീവിതത്തില്‍ ഉള്ള സ്വാധീനത്തെക്കുറിച്ചും മകന്‍ അഭിഷേകിന്റെയും ഐശ്വര്യയുടേയും മകളായ ആരാധ്യയ്ക്കൊപ്പം ഗെയിം കളിക്കുന്നതിനെക്കുറിച്ചും വെളിപ്പെടുത്തി.
കൊച്ചുമകള്‍ക്കൊപ്പം എപ്പോഴെങ്കിലും 'കോന്‍ ബനേഗാ ക്രോര്‍പതി' ഗെയിം കളിച്ചിട്ടുണ്ടോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്,
"ഇതുവരെ കളിച്ചിട്ടില്ല. പക്ഷേ ഇതൊരു നല്ല ആശയമാണ്. വീട്ടില്‍ പോയി ഞാന്‍ ഉടന്‍ തന്നെ അവളുമായി ഈ ഗെയിം കളിക്കുന്നതായിരിക്കും" എന്നായിരുന്നു ബച്ചന്റെ മറുപടി.
"ഈ ഗെയിം കളിക്കാനുള്ള പ്രായമായിട്ടില്ല ആരാധ്യയ്ക്ക്. പക്ഷേ ഞാന്‍ കെബിസി എന്നൊരു പരിപാടി അവതരിപ്പിക്കുന്നുണ്ട് എന്ന് അവള്‍ക്ക് അറിയാം. പരിപാടിയുടെ 'സിഗ്നേച്ചര്‍ ട്യൂണ്‍' അവള്‍ക്ക് വലിയ ഇഷ്ടമാണ്", ബച്ചന്‍ കൂട്ടിച്ചേര്‍ത്തു. ആറു വയസ്സുള്ള ആരാധ്യ മുത്തച്ഛനുമായി വലിയ അടുപ്പത്തിലാണ്.
Read in English: Amitabh Bachchan: Will soon play Kaun Banega Crorepati with Aaradhya
പൊതുവിജ്ഞാനം അടിസ്ഥാനപ്പെടുത്തിയുള്ള ഗെയിം കളിക്കാനുള്ള പ്രായം കൊച്ചുമകള്‍ക്കായില്ല, മാത്രമല്ല ആരാധ്യ തന്റെ പഠനവും സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍പ്പെട്ട് തിരക്കിലാണ് എന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു.
"സ്കൂളിലെ പല ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട തിരക്കുകളുണ്ട് അവള്‍ക്ക്. സ്കൂളില്‍ ക്വിസ് മത്സരങ്ങളും ഉണ്ട്. മിടുക്കിയാണവള്‍, അറിയാത്ത കാര്യങ്ങള്‍ അറിയാനുള്ള ഔത്സുക്യവും ഉണ്ട്".
സെപ്റ്റംബര്‍ 3 മുതല്‍ 'കോന്‍ ബനേഗാ ക്രോര്‍പതി' പ്രക്ഷേപണം ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിയ്ക്ക് സോണി ടിവിയില്‍ കാണാം.
T 2915 - and KBC gets official .. a press conference on the KBC set .. its 3rd Sept 2018 .. 10th season .. and 18 years on it ! pic.twitter.com/245hHO9pgV
— Amitabh Bachchan (@SrBachchan) August 28, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.