/indian-express-malayalam/media/media_files/uploads/2018/05/amitabh-dddd-tile.jpg)
അമേരിക്കന്‍ സൂപ്പര്‍ ഹിറോ സിനിമയെ ഇഷ്ടപ്പെടുന്നവരാണ് സിനിമാ പ്രേമികള്‍. മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ ടീമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അവഞ്ചേഴ്‌സ് സീരിയസിലേക്ക് പുതിയൊരു സിനിമ കൂടി എത്തിയിരിക്കുകയാണ്. ആന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഏപ്രില്‍ 27 നായിരുന്നു റിലീസിനെത്തിത്.
ഇന്ത്യയിലും സിനിമ വന്‍വരവേല്‍പ്പോട് കൂടിയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഭൂമിയെ നശിപ്പിക്കാനെത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ ലോകത്തിലെ സൂപ്പര്‍ താരങ്ങളെല്ലാം ഒരുമിച്ചെത്തുന്നതാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന് ലോകത്ത് ഏറെ ആരാധകരുണ്ടെങ്കിലും തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമിതാഭ് ബച്ചന്‍. 'വിഷമം തോന്നരുത്, ഒരു സിനിമ കാണാന്‍ പോയി, അവഞ്ചേഴ്സ്, പക്ഷെ സിനിമയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല', ബച്ചന്‍ ട്വീറ്റ് ചെയ്തു.
T 2803 -T 2003 - अच्छा भाई साहेब , बुरा ना मानना , एक पिक्चर देखने गाए , 'AVENGERS' ... कुछ समझ में नहीं आया की picture में हो क्या रहा है !!!
— Amitabh Bachchan (@SrBachchan) May 13, 2018
എന്നാല്‍ ബച്ചന്റെ ട്വീറ്റ് അവഞ്ചേഴ്സ് ആരാധകര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ബച്ചന് സിനിമയുടെ കഥ എന്താണെന്ന് പറഞ്ഞുകൊടുത്താണ് ആരാധകര്‍ ട്വീറ്റ് ചെയ്തത്. ബച്ചന് മനസിലായിട്ടില്ലെങ്കിലും കൊച്ചുമകള്‍ ആരാധ്യയെ കാണിച്ചിരുന്നേല്‍ മനസിലാകുമായിരുന്നെന്ന് ചിലര്‍ പരിഹസിച്ചു. ചിലര്‍ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ വിശദീകരിച്ച് ട്വീറ്റ് ചെയ്തു. എന്തായാലും ഇതിനൊന്നും ബിഗ് ബി മറുപടി നല്‍കിയിട്ടില്ല. 10 വര്‍ഷം മുന്‍പ് 2008ലാണ് ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമാകുന്നത്.
മാര്വല്‍ കോമിക് ഹീറോ ആയ അയേണ്‍മാനെ നായകനാക്കി മാര്വല്‍ സ്റ്റുഡിയോ നിര്‍മിച്ച സിനിമ 2008 ലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ആ വര്‍ഷം തന്നെ ‘ദി ഇൻക്രെഡിബിള്‍ ഹള്‍ക്ക്’ ഇറങ്ങിയെങ്കിലും അത് വിജയം കാണാതെ പോയി. ഈ സിനിമ മാത്രമാണ് വന്‍ വിജയം കൈവരിക്കാതെ പോയ മാര്വല്‍ സിനിമ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അയേണ്‍മാന്റെ രണ്ടാം ഭാഗവും (2010), തോര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക (2011) എന്നിവ കൂടി വന്നതോടെ സിനിമാ മേഖലയില്‍ എംസിയുവിന്റെ ശക്തി വര്‍ധിച്ചു തുടങ്ങി. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി എംസിയുവില്‍ നിന്ന് 18 ചലച്ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.
ലോക ബോക്‌സോഫീസുകളില്‍ നിന്നായി 14.8 ബില്യണ്‍ ഡോളറാണ് ഈ ചിത്രങ്ങള്‍ എല്ലാംകൂടി വാരികൂട്ടിയത്. അതോടെ സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ സീക്വലുകളും സൂപ്പര്‍ വില്ലന്മാരുമായി എംസിയു ഹോളിവുഡ് ബോക്‌സ് ഓഫീസ് അടക്കിവാണു. വ്യക്തമായ പ്ലാനോട് കൂടി ഘട്ടം ഘട്ടമായായിരുന്നു മാര്വാലിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ നിര്‍മിതി. ആദ്യം ഘട്ടം പൂര്‍ത്തിയാകുന്നത് 2012ലെ അവഞ്ചേഴ്സ് ഒന്നാം ഭാഗത്തോട് കൂടിയാണ്. ക്രോസോവറുകള്‍ എന്നു വിളിക്കുന്ന ഈ സൂപ്പര്‍ ഹീറോ സംഗമമായ അവഞ്ജേഴ്സിന്റെ ആദ്യപതിപ്പ് എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായിമാറി.
ഭൂമിയെ തകര്‍ക്കാന്‍ വരുന്ന ശക്തികള്‍ ഒരു നായകനെകൊണ്ടു ‘താങ്ങാവുന്നതിലും’ അപ്പുറമാണെങ്കില്‍ തങ്ങളുടെ സൂപ്പര്‍ ഹീറോകളെ മുഴുവന്‍ ഒന്നിച്ച് അവരെ നേരിടുക. അവരാണ് അവഞ്ചേഴ്സ് എന്ന വിളിപ്പേരുള്ള ഈ സംഘം. ഷീല്‍ഡ് എന്ന സീക്രട്ട് സംഘത്തിന്റെ തലവന്‍ നിക്ക് ഫ്യൂരി മുന്‍കൈ എടുത്താണ് സൂപ്പര്‍ ഹീറോകളെ ഒത്തുചേര്‍ക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.