scorecardresearch

ഐശ്വര്യയുടെ കണ്ണുകളെ വർണിച്ചപ്പോൾ അമിതാഭ് ബച്ചന് 'സങ്കടം'

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറയാൻ ബിഗ് ബി പൂജ എന്ന മത്സരാർഥിയോട് ആവശ്യപ്പെട്ടു

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറയാൻ ബിഗ് ബി പൂജ എന്ന മത്സരാർഥിയോട് ആവശ്യപ്പെട്ടു

author-image
Entertainment Desk
New Update
Amitabh bachchan, അമിതാഭ് ബച്ചൻ, Aishwarya Rai, ഐശ്വര്യ റായ്, Kaun Banega Crorepati, കോൻ ബനേഗാ ക്രോർപതി, entertainment news, iemalayalam, ഐഇ മലയാളം

അടുത്തിടെയാണ് ആരോഗ്യാവസ്ഥ മോശമായതിനെത്തുടർന്ന് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ആശുപത്രിയി.​ ചികിത്സ തേടി എത്തിയ വാർത്തകൾ​ മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ അദ്ദേഹം പൂർണ ആരോഗ്യവാനായി പഴയ ഉത്സാഹത്തോടെ കോൻ ബനേഗാ ക്രോർപതിയിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. പരിപാടിയിൽ ഒരു മത്സരാർത്ഥി ബിഗ് ബിയുടെ മരുമകളും നടിയുമായ ഐശ്വര്യ റായിയുടെ കണ്ണുകളെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം രസകരമായിരുന്നു.

Advertisment

ഷാരൂഖ് ഖാനും ഐശ്വര്യ റായിയും സഹോദരങ്ങളായി അഭിനയിച്ച ചിത്രത്തിന്റെ പേര് പറയാൻ ബിഗ് ബി പൂജ എന്ന മത്സരാർഥിയോട് ആവശ്യപ്പെട്ടു. ജോഷ് എന്ന ചിത്രത്തിലാണ് ഇരുവരും സഹോദരങ്ങളായി അഭിനയിച്ചത്. ശരിയായ ഉത്തരം പറഞ്ഞതിനു പുറമേ, താൻ ഐശ്വര്യയുടെ വലിയ ആരാധികയാണെന്നും അവരുടെ സുന്ദരമായ കണ്ണുകളെ സ്നേഹിക്കുന്നുവെന്നും പൂജ പറഞ്ഞു.

View this post on Instagram

Happy 77th Birthday Pa-DadajiGod Bless and Love you Always

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

View this post on Instagram

LOVE YOU ETERNALLY AARADHYA Supercalifragilisticexpialidocious 7

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

Advertisment

പൂജയുടെ പ്രസ്താവനയോട് അമിതാഭ് സമ്മിശ്ര പ്രതികരണമാണ് നടത്തിയത്. അദ്ദേഹം പറഞ്ഞു, “നിങ്ങൾ എന്റെ കണ്ണുകളെ അഭിനന്ദിക്കാത്തതിൽ ഞാൻ നിരാശനാണ്, പക്ഷേ ഞാൻ ഇത് അവളെ അറിയിക്കും.”

അടുത്തിടെ അമിതാഭ് ബച്ചന്റെ പിറന്നാൾ ആഘോഷിക്കാൻ ഐശ്വര്യയും ബച്ചൻ കുടുംബവും ഒത്തുകൂടിയിരുന്നു. ബച്ചനായി ഏറെ ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. “77-ാം ജന്മദിനാശംസകൾ പാ-ദാദാജി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എപ്പോഴും സ്നേഹം,” ഐശ്വര്യ കുറിച്ചു.

Aishwarya Rai Bachchan Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: