ആദ്യകാറിനോട് ഏതൊരാൾക്കും വൈകാരികമായൊരു അടുപ്പമുണ്ടാവും. വർഷങ്ങൾക്കു ശേഷം തന്റെ ആദ്യ ഫാമിലി കാറിനെ കണ്ടപ്പോൾ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചനും വികാരാധീതനായി. ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദ് ഗോയങ്കയാണ് ബിഗ് ബിയ്ക്ക് ഒരു വിന്റേജ് ഫോർഡ് സ്നേഹസമ്മാനമായി നൽകിയിരിക്കുന്നത്.

“ചില സമയങ്ങളുണ്ട് സംസാരിക്കാൻ കഴിയാത്തതായി, അത്തരമൊരു നിമിഷത്തിലാണ് ഞാനിപ്പോൾ,” സുഹൃത്തിന്റെ സമ്മാനം ഏറ്റുവാങ്ങിയതിനു ശേഷം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ.

amitabh bachchan, amitabh bachchan blog, amitabh bachchan ford prefect, amitabh bachchan car, amitabh bachchan ford, amitabh bachchan vintage cars, amitabh bachchan ford prefect, amitabh bachchan twitter, Indian express malayalam, IE Malayalam

അമിതാഭ് ബച്ചനൊപ്പം അനന്ദ് ഗോയങ്ക

“എന്റെയൊരു ബ്ലോഗ് പോസ്റ്റിൽ, അലഹബാദിൽ ഞങ്ങൾ ഉപയോഗിച്ചിരുന്ന ആദ്യത്തെ ഫാമിലി കാറിനെക്കുറിച്ച് പരാമർശമുണ്ടായിരുന്നു. ഒരു ഫോർഡ് പ്രിഫെക്റ്റ് ആയിരുന്നു അത്.”

“ബ്ലോഗ് വായിച്ച അനന്ത് അതേ മോഡലിലുള്ള ഒരു ഫോർഡ് പ്രിഫെക്റ്റ് കണ്ടെത്തി, ഉപയോഗയോഗ്യമാക്കി, പെയിന്റ് ചെയ്ത് സമ്മാനിക്കുകയായിരുന്നു, നമ്പർ പ്ലേറ്റ് പോലും സമാനമാണ്. 2882 അതു തന്നെയായിരുന്നു ഞങ്ങളുടെ ആദ്യത്തെ കാറിന്റെ നമ്പർ,” ബച്ചൻ കുറിക്കുന്നു. ഇതുവരെ ഇത്ര മനോഹരമായൊരു സർപ്രൈസ് ആരും തനിക്ക് തന്നിട്ടില്ലെന്നും ബിഗ് ബി പറഞ്ഞു.

amitabh bachchan, amitabh bachchan blog, amitabh bachchan ford prefect, amitabh bachchan car, amitabh bachchan ford, amitabh bachchan vintage cars, amitabh bachchan ford prefect, amitabh bachchan twitter, Indian express malayalam, IE Malayalam

amitabh bachchan, amitabh bachchan blog, amitabh bachchan ford prefect, amitabh bachchan car, amitabh bachchan ford, amitabh bachchan vintage cars, amitabh bachchan ford prefect, amitabh bachchan twitter, Indian express malayalam, IE Malayalam

View this post on Instagram

Most fun Sunday we have had in a long time

A post shared by Anant Goenka (@anantgoenka2) on

അയാൻ മുഖർജി സംവിധാനം ചെയ്ത ‘ബ്രഹ്മസ്ത്ര’യുടെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ബച്ചൻ ഇപ്പോൾ. ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരും ചിത്രത്തിലുണ്ട്. ‘ചെഹ്‌രെ’, ‘ഗുലാബോ സീതാബോ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് ബിഗ് ബിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 77-ാം വയസിലും ഊർജ്ജസ്വലനായി തന്റെ അഭിനയ സപര്യ തുടരുകയാണ് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ അമിതാഭ് ബച്ചൻ.

Read more: ഞാൻ വിരമിക്കേണ്ട സമയമായി, തലയൊന്ന് ചിന്തിക്കും വിരലുകൾ മറ്റൊന്നും: അമിതാഭ് ബച്ചൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook