ഇന്നലെ ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11.45ന്‍റെ ട്വീറ്റില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ പറഞ്ഞു, “എന്താണെന്നറിയില്ല, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ, ഭയമാകുന്നു” എന്ന്. അനേകം സിനിമകളില്‍ ബച്ചനോടൊത്ത് അഭിനയിച്ച ശ്രീദേവി ദുബായില്‍ മരണപ്പെടുന്ന സമയമായിരുന്നു അത്.

 

ബച്ചന്‍റെ ആറാം ഇന്ദ്രിയം ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് ഈ ഭയത്തിനു കാരണം എന്നാണ് ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ബച്ചന്‍റെ ട്വീറ്റ് വന്നിട്ട് 20 മിനിറ്റുകള്‍ക്കകം മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തു വന്നു.

വായിക്കാം: അമ്മയ്ക്ക് 70, മകള്‍ക്ക് 54

സൂപ്പര്‍ ഹിറ്റായ ‘ഖുദാ ഗവാ’ ഉള്‍പ്പടെ ആറു ചിത്രങ്ങളില്‍ ബച്ചനും ശ്രീദേവിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.  ശ്രീദേവിയുടെ തിരിച്ചു വരവ് ചിത്രമായ ‘ഇംഗ്ലീഷ് വിംഗ്ലീഷി’ലും ബച്ചന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

വായിക്കാം: ശ്രീദേവി അന്തരിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ