/indian-express-malayalam/media/media_files/uploads/2018/02/sridevi-bachchan.jpg)
ഇന്നലെ ഫെബ്രുവരി 24 ശനിയാഴ്ച രാത്രി 11.45ന്‍റെ ട്വീറ്റില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍ പറഞ്ഞു, "എന്താണെന്നറിയില്ല, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ, ഭയമാകുന്നു" എന്ന്. അനേകം സിനിമകളില്‍ ബച്ചനോടൊത്ത് അഭിനയിച്ച ശ്രീദേവി ദുബായില്‍ മരണപ്പെടുന്ന സമയമായിരുന്നു അത്.
T 2625 - न जाने क्यूँ , एक अजीब सी घबराहट हो रही है !!
— Amitabh Bachchan (@SrBachchan) February 24, 2018
ബച്ചന്‍റെ ആറാം ഇന്ദ്രിയം ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ് ഈ ഭയത്തിനു കാരണം എന്നാണ് ട്വിറ്റര്‍ ലോകം ചര്‍ച്ച ചെയ്യുന്നത്. ബച്ചന്‍റെ ട്വീറ്റ് വന്നിട്ട് 20 മിനിറ്റുകള്‍ക്കകം മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തു വന്നു.
വായിക്കാം: അമ്മയ്ക്ക് 70, മകള്‍ക്ക് 54
സൂപ്പര്‍ ഹിറ്റായ 'ഖുദാ ഗവാ' ഉള്‍പ്പടെ ആറു ചിത്രങ്ങളില്‍ ബച്ചനും ശ്രീദേവിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയുടെ തിരിച്ചു വരവ് ചിത്രമായ 'ഇംഗ്ലീഷ് വിംഗ്ലീഷി'ലും ബച്ചന്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.
വായിക്കാം: ശ്രീദേവി അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.