scorecardresearch

എൺപതിന്റെ നിറവിൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി

അഞ്ചു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അമിതാഭ് ബച്ചന്റെ ജന്മദിനം ആഘോഷമാക്കി സിനിമാലോകവും ആരാധകരും

എൺപതിന്റെ നിറവിൽ ഇന്ത്യൻ സിനിമയുടെ ബിഗ് ബി

മഹാഭാരതത്തിലെ ഏകലവ്യന്റെയും ദ്രോണാചാര്യരുടെയും കഥ ഓർക്കുന്നുണ്ടോ? ഗുരുവിനെ മാത്രം നിരീക്ഷിച്ചുകൊണ്ട് ഒരു അസാധാരണ വില്ലാളിയാകാൻ പരിശീലിച്ചുകൊണ്ടിരുന്ന ഏകലവ്യൻ. ദ്രോണാചാര്യരെ ഏകലവ്യൻ തന്റെ ഗുരുവായി കണക്കാക്കി, പിന്നീടൊരിക്കൽ ഗുരുദക്ഷിണയായി അർപ്പിക്കാൻ തന്റെ തള്ളവിരൽ പോലും മുറിച്ചുനൽകി.

അത്തരമൊരു ത്യാഗത്തിന്റെ കഥ പറയാനില്ലെങ്കിലും, ബോളിവുഡ് ഐക്കൺ അമിതാഭ് ബച്ചൻ തങ്ങൾക്ക് ദ്രോണാചാര്യനാണെന്ന് അസന്ദിഗ്ധമായി വിളിക്കുന്ന ഒരു കൂട്ടം അഭിനേതാക്കളുണ്ട്. സ്‌ക്രീനിൽ ആ ഗുരുവിനെ കണ്ടുകൊണ്ടാണ് അവർ അഭിനയം പഠിച്ചത്, തലമുറതലമുറയായി തിളങ്ങുന്ന കണ്ണുകളോടെ അവർ ആ ഗുരുവിന്റെ അഭിനയം നിരീക്ഷിക്കുന്നു, ഗുരുവിന്റെ ചുവടുകൾ പിന്തുടരാൻ ശ്രമിക്കുന്നു. അത് അദ്ദേഹത്തിന്റെ ശൈലിയോ, വ്യക്തിത്വമോ, ഗംഭീര ശബ്ദമോ, സ്‌ക്രീൻ പ്രസൻസോ ആകട്ടെ, ക്യാമറയ്ക്ക് മുന്നിലെത്താൻ സ്വപ്നം കാണുന്ന ഓരോ ചെറുപ്പക്കാരനും അവനെപ്പോലെയാകാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ അടുത്തു കാണാൻ ഭാഗ്യം ലഭിച്ചവരാവകട്ടെ ആ പ്രൊഫഷണലിസവും ആകർഷകത്വവും കഴിവുകളും കണ്ട് ആരാധകരായി മാറുന്നു.

ഇന്ത്യൻ സിനിമയുടെ തന്നെ അതികായനും പകരക്കാരനില്ലാത്ത പ്രതിഭയുമായ അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനമാണിന്ന്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും ‘സ്പെഷ്യൽ’ ആയ ഈ ദിവസത്തിൽ ബിഗ് ബിയ്ക്ക് ആശംസകൾ അർപ്പിക്കുകയാണ് താരത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും.

1969 ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനായി അമിതാഭ് ബച്ചൻ കരാറേർപ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചൻ നടന്നു കയറിയത് ഇന്ത്യൻ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്.

‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ബച്ചൻ പിന്നീട് ‘ഷോലെ’, ‘ദീവർ’, ‘സൻജീർ’, ‘കൂലി’, ‘സിൽസില’, ‘അഭിമാൻ’, ‘ഡോൺ’, ‘അമർ അക്ബർ ആന്റോണി’​എന്നു തുടങ്ങി നൂറുകണക്കിന് ഐക്കോണിക് ചിത്രങ്ങളുടെ ഭാഗമായി. രണ്ടാം വരവിലും ‘ബ്ലാക്ക്’, ‘മൊഹബത്തീൻ’, ‘പാ’, ‘പികു’, ‘ബാഗ്ബാൻ’, ‘സർക്കാർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റർ ജൈത്രയാത്ര ആവർത്തിക്കുകയായിരുന്നു.76-ാം വയസ്സിലും പകരക്കാരില്ലാത്ത ഊർജ്ജസാന്നിധ്യമാണ് അമിതാഭ് ബച്ചൻ. 2018 ൽ ‘നോട്ട് ഔട്ട്’, ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ തുടങ്ങിയ ചിത്രങ്ങളിലാണ് ബിഗ് ബി അഭിനയിച്ചത്. ‘ബ്രഹ്മാസ്ത്ര’യാണ് ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ ബച്ചൻ ചിത്രം.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amitabh bachchan turns 80 happy birthday wishes photos videos