scorecardresearch

വീടെന്നത് ഒരു സ്ഥലമല്ല, താങ്കളാണ് പപ്പാ; ബച്ചന് മകളുടെ പിറന്നാൾ ആശംസ

ഇന്ത്യൻ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചന്റെ 77-ാം ജന്മദിനമാണിന്ന്

ഇന്ത്യൻ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചന്റെ 77-ാം ജന്മദിനമാണിന്ന്

author-image
Entertainment Desk
New Update
Amitabh Bachchan, Amitabh Bachchan birthday, Happy Birthday Amitabh Bachchan, Big B, Amitabh Bachchan daughter Shwetha, അമിതാഭ് ബച്ചൻ,​ ശ്വേത ബച്ചൻ, അമിതാഭ് ബച്ചൻ വയസ്സ്, Amitabh Bachchan age, Indian express Malayalam

ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു ബിഗ് ബി, അമിതാഭ് ബച്ചന്റെ 77-ാം ജന്മദിനമാണിന്ന്. ബച്ചന് ആശംസകൾ നേരുകയാണ് അച്ഛന്റെ പ്രിയങ്കരിയായ മകൾ ശ്വേത. ഏതൊരു ഇന്ത്യൻ അഭിനേതാവിനും സ്വപ്നം കാണാൻ കഴിയുന്നതിലും ഉയരത്തിൽ നിൽക്കുന്ന ബച്ചന്റെ യാത്ര ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാണ് ശ്വേതയുടെ ആശംസ.

Advertisment

"പർവതത്തിന്റെ മുകളിൽ താങ്കൾ എത്തിയാലും, കയറ്റം തുടരുക - ജന്മദിനാശംസകൾ പപ്പാ... ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു," എന്നാണ്​ ശ്വേത കുറിക്കുന്നത്. മകളുമായി ഏറെ ആത്മബന്ധമുളള ആളാണ് അമിതാഭ് ബച്ചൻ. ബച്ചനൊപ്പമുള്ള മനോഹരമായ ചിത്രവും ശ്വേത പങ്കുവച്ചിട്ടുണ്ട്.

വീടെന്നത് ഒരു സ്ഥലമല്ല, ഒരു വ്യക്തിയാണ് എന്ന ക്യാപ്ഷനോടെ ബച്ചനൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രവും ശ്വേത ഇന്നലെ പങ്കുവച്ചിരുന്നു.

Advertisment
View this post on Instagram

Home is not a place, it is a person.

A post shared by S (@shwetabachchan) on

വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്‍റേയും തേജീ ബച്ചന്‍റേയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. പഠനത്തിനു ശേഷം 1969 തില്‍ മൃണാള്‍ സെന്നിന്‍റെ ‘ഭുവന്‍ ഷോം’ എന്ന ചിത്രത്തില്‍ ശബ്ദ കലാകാരനായി സിനിമയില്‍ അരങ്ങേറി. ആദ്യമായി അഭിനയിച്ച ചിത്രം ‘സാത്ത് ഹിന്ദുസ്ഥാനി’ അതില്‍ തുടങ്ങി നൂറു കണക്കിന് ചിത്രങ്ങളിൽ അഭിനേതാവായും ശബ്ദകലാകരനായും നിര്‍മ്മാതാവായും ബച്ചൻ വ്യക്തിമുദ്ര പതിപ്പിച്ചു.

1969 മുതല്‍ സിനിമാരംഗത്ത് ബച്ചനുണ്ട്. 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയിലെ ആന്‍ഗ്രി യങ്മാനായി മാറിയ ബച്ചന്‍ സമാനതകളില്ലാത്ത താരമായി മാറി. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്. ഇന്നും പ്രായം തളർത്താത്ത അഭിനയപ്രതിഭ സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ്.

പ്രായം തട്ടാത്ത ഓജസ്സുമായി സിനിമയിലും ടെലിവിഷനിലും ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചൻ അടുത്തിടെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബിഗ് ബിയെ ഏകകണ്ഠമായിട്ടാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

Read more: വർഷങ്ങൾ പോയതറിയാതെ; സിനിമയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കി അമിതാഭ് ബച്ചൻ

Birthday Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: