കോവിഡ് നിയന്ത്രണങ്ങളില്ലാതെ രണ്ടു വർഷങ്ങൾക്കിപ്പുറം എത്തിയ ദീപാവലി ആഘോഷത്തിന്റെ ആലസ്യത്തിലാണ് രാജ്യം. വർണാഭമായ ദീപാവലി ആഘോഷമാണ് എങ്ങും നടന്നത്. താരങ്ങളും കുടുംബത്തോടും കൂട്ടുകാരോടുമൊപ്പമുള്ള ദീപാവലി ആഘോഷചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്.
എയ്റ്റീസ് കൂട്ടായ്മയ്ക്ക് ഒപ്പമായിരുന്നു സുഹാസിനിയുടെയും മണിരത്നത്തിന്റെയും ഇത്തവണത്തെ ദീപാവലി ആഘോഷം. പൂർണിമ, ഭാഗ്യരാജ്, രാധിക എന്നിവരെല്ലാം സുഹാസിനിയുടെയും മണിരത്നത്തിന്റെയും വീട്ടിൽ സംഘടിപ്പിച്ച ദീപാവലി പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
അതേ സമയം പേരക്കുട്ടികൾക്ക് ഒപ്പമായിരുന്നു രജനീകാന്തിന്റെ ദീപാവലി ആഘോഷം.
കുടുംബാംഗങ്ങൾക്ക് ഒപ്പമായിരുന്നു കമൽഹാസൻ, സ്നേഹ- പ്രസന്ന, യഷ് എന്നിവരുടെ ദീപാവലി ആഘോഷവും.
ബോളിവുഡ് താരങ്ങളും ദീപാവലി ആഘോഷചിത്രങ്ങളും ആശംസകളും ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.