ഉത്തര്‍പ്രദേശില്‍ 850 കര്‍ഷകരുടെ ബാങ്ക് ലോണ്‍ താന്‍ വീട്ടുമെന്ന് അമിതാഭ് ബച്ചന്‍

അഞ്ചരക്കോടി രൂപയാണ് തിരിച്ചടക്കേണ്ടതായി കണക്കാക്കിയിരിക്കുന്നത്

Amitabh Bachchan

ഉത്തര്‍പ്രദേശിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ താന്‍ ഏറ്റെടുത്ത് തിരിച്ചടയ്ക്കുമെന്ന് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍. 5.5 കോടി രൂപയായിരിക്കും ബച്ചന്‍ തിരിച്ചടയ്ക്കുക. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

‘ഉത്തര്‍പ്രദേശിലെ 850ഓളം വരുന്ന കര്‍ഷകരുടെ 5.5 കോടി രൂപ വരുന്ന ബാങ്ക് വായ്പയാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്,’ കര്‍ഷകര്‍ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബച്ചന്‍ പറഞ്ഞു.

Read More:’കോടീശ്വരൻ’ ഷോയുമായി അമിതാഭ് ബച്ചൻ വീണ്ടും

അടുത്തിടെ രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായ 44 പേരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ബച്ചന്‍ സഹായം എത്തിച്ചിരുന്നു. അത് മനസിന് സംതൃപ്തി നല്‍കിയ ഒരു അനുഭവം ആയിരുന്നുവെന്ന് ബച്ചന്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ താന്‍ നടത്തിയ ചെറിയൊരു ഇടപെടലിലൂടെ നിരവധി കുടുംബങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്താനായി. തന്റെ പ്രവര്‍ത്തനം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amitabh bachchan to pay off loans of over 850 up farmers

Next Story
#MeToo: നല്ലതാണ്, പക്ഷെ സ്ത്രീകള്‍ ദുരുപയോഗം ചെയ്യരുത്: രജിനികാന്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com