scorecardresearch

പുല്‍വാമയില്‍ പൊലിഞ്ഞ ജവാന്മാരുടെ കുടുംബത്തിന് ബച്ചന്‍ 2 കോടി രൂപ നല്‍കും

നേരത്തെയും ബച്ചന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സംഭാവന നല്‍കിയിട്ടുണ്ട്

നേരത്തെയും ബച്ചന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സംഭാവന നല്‍കിയിട്ടുണ്ട്

author-image
Entertainment Desk
New Update
അമിതാഭ് ബച്ചന് ഫാല്‍ക്കെ പുരസ്‌കാരം

മുംബൈ: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍ 2 കോടി രൂപ സംഭാവന ചെയ്യും. മരിച്ച ജവാന്മാരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതമാണ് സംഭാവന ചെയ്യുക. നേരത്തെയും ബച്ചന്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.

Advertisment

ഈ പണം എങ്ങനെ വിതരണം ചെയ്യാനാകുമെന്ന് അറിയാന്‍ അദ്ദേഹം സര്‍ക്കാര്‍ വൃത്തങ്ങളുമായി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'മരിച്ച ഓരോ ജവാന്റെയും കുടുംബത്തിന് 5 ലക്ഷം രൂപ വീതം നല്‍കും. കൃത്യമായ രീതിയില്‍ സംഭാവന വിതരണം ചെയ്യാനുളള നടപടിക്രമങ്ങള്‍ നോക്കുകയാണ്,' ബച്ചന്റെ വക്താവ് പറഞ്ഞു.

അതേസമയം, പുൽവാമയിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപുര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തിപുര, പുൽവാമ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് ചാവേറാക്രമണത്തിന്റെ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. ചാവേറാക്രമണ കേസ് അന്വേഷിക്കുന്നത് ജമ്മു കശ്മീർ പൊലീസാണ്. 12 അംഗ എൻഐഎ സംഘത്തെയും അന്വേഷണ സംഘത്തെ സഹായിക്കാൻ സർക്കാർ നിയോഗിച്ചിട്ടുണ്ട്.

Advertisment
Terrorist Attack Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: