പ്രിയപ്പെട്ട മകൾ റാംപിൽ ചുവടുവെയ്ക്കുമ്പോൾ മകളെ കുറിച്ച് ഏറെ അഭിമാനിക്കുന്ന ഒരച്ഛന് ആ നിമിഷങ്ങൾ പകർത്താതിരിക്കാൻ കഴിയുമോ? ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചനും അതു തന്നെയാണ് ചെയ്തത്. മകൾ ശ്വേത ബച്ചൻ റാംപിൽ ചുവടുവെയ്ക്കുമ്പോൾ ആ ദൃശ്യങ്ങൾ സന്തോഷത്തോടെയും ആവേശത്തോടെയും വീഡിയോയിൽ പകർത്തി.
എന്നാൽ, താരപ്രഭയൊന്നുമില്ലാതെ ഒരു അച്ഛന്റെ ആവേശത്തിൽ മകളുടെ റാംപ് ദൃശ്യങ്ങൾ പകർത്തുന്ന ബിഗ് ബിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. തന്റെ ക്യാമറ ഫ്രെയിമിനു മുന്നിൽ തടസ്സമായി നിൽക്കുന്ന വീഡിയോഗ്രാഫറെ വിസിൽ അടിച്ച് ഫ്രെയിമിൽ നിന്ന് മാറാൻ ആവശ്യപ്പെടുന്നുമുണ്ട് ബച്ചൻ. ബച്ചന്റെ പ്രവൃത്തി കണ്ട് ചിരിയോടെ അരികെ ഇരിക്കുന്ന ജയ ബച്ചനെയും വീഡിയോയിൽ കാണാം.
ഡിസൈനർ അബു ജാനി- സന്ദീപ് ഘോഷ്‌ല ടീമിന്റെ ഫാഷൻ ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. തന്റെ ബാല്യകാലസുഹൃത്തും ബോളിവുഡ് സംവിധായകനുമായ കരൺ ജോഹറിനൊപ്പമാണ് ശ്വേത റാമ്പിൽ ചുവടുവെച്ചത്.
Read more: മകളെയും പേരക്കുട്ടിയേയും പ്രശംസിച്ച് അമിതാഭ് ബച്ചൻ