ഇന്ത്യയൊന്നാകെ അറിയപ്പെടുന്ന സംഗീതപ്രതിഭകളായി മാറിയ രണ്ടു സഹോദരിമാരാണ് ലത മങ്കേഷ്കറും ആഷ്‌ല ഭോസ്‌ലെയും. ഇരുവരുടെയും ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഇരുവരുടെയും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത് ഇതിഹാസതാരം അമിതാഭ് ബച്ചനാണ്.

“ഇത് ലതാ ജിയുടെയും ആശാ ജിയുടെയും ബാല്യകാല ഫോട്ടോയാണ്. ലതാജി ഇന്നു രാവിലെ തന്റെ ട്വീറ്റിൽ ഗുരുക്കന്മാരെ എങ്ങനെ ഓർക്കുന്നുവെന്ന് എഴുതി. ഒരു ടെലിപ്പതിയെന്ന പോലെ ഞാൻ അവരുടെ ചിത്രവും ട്വീറ്റ് ചെയ്തിരിക്കുന്നു,” അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.

Read more: ഇന്ത്യന്‍ സിനിമയെ സംഗീതത്തില്‍ അടയാളപ്പെടുത്തിയ ശബ്ദസൗകുമാര്യം

തന്റെ ആത്മീയ ഗുരു പണ്ഡിറ്റ് ജമ്മു മഹാരാജ്, അന്തരിച്ച കവി നരേന്ദ്ര ശർമ എന്നിവരെ ഓർമിച്ചുകൊണ്ട് ലത മങ്കേഷ്കറും ട്വീറ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook