വ്യത്യസ്‌തമാർന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിച്ച ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ നല്ലൊരു ഗായകൻ കൂടിയാണ്. ഇതിന് മുൻപ് നിരവധി ചിത്രങ്ങളിൽ പാടിയിട്ടുമുണ്ട്. അമിതാഭ് ബച്ചൻ ഒരു ഗാനം റെക്കോഡ് ചെയ്യുന്ന വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

നമാമി ബ്രഹ്മപുത്ര എന്ന റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന തീം സോങ്ങിലാണ് അമിതാഭ് ബച്ചൻ പാടിയിരിക്കുന്നത്. പാട്ട് പാടുന്ന വിഡിയോ ബിഗ് ബി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചത്. ആസാമിക്കാരനായ ഗായകൻ പപ്പോനാണ് നമാമി ബ്രഹ്മപുത്രയിലെ തീം സോങ്ങ് ഒരുക്കിയിരിക്കുന്നത്. ബ്രഹ്മപുത്ര നദിയെ കുറിച്ചുളള​ ഗാനത്തിലെ ചില വരികൾ എന്നു പറഞ്ഞാണ് അമിതാഭ് ബച്ചൻ റെക്കോഡിംങ്ങ് വിഡിയോ പങ്ക് വെച്ചിരിക്കുന്നത്.

A few lines in song for the Brahmaputra river in Assam .. composed by Papon .. an honour

A post shared by Amitabh Bachchan (@amitabhbachchan) on

ഈ സംഗീത വിഡിയോയിൽ അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുമുണ്ട്. അമിതാഭ് ബച്ചനെ കൂടാതെ ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, കൈലാഷ് ഖേർ, ശുഭ മുദ്ഗൽ, സോനു നിഗം, അർജിത്ത് സിംങ്ങ്, വിശാൽ ദഡ്‌ലാനി, ഉഷ ഉതുപ്പ് തുടങ്ങിയവരെയും നമാമി ബ്രഹ്മപുത്രയെന്ന വിഡിയോയിൽ കാണാം.

ആസാമിൽ ആദ്യമായി നടക്കുന്ന റിവർ ഫെസ്റ്റിവലാണ് (പുഴ ഉത്സവം) നമാമി ബ്രഹ്മപുത്ര. മാർച്ച് 31 മുതൽ ഏപ്രിൽ നാല് വരെയാണ് ഈ ഉത്സവം. ആസാമിന്റെ സംസ്കാരവും പാരമ്പര്യവും കലയും ആഘോഷിക്കുന്ന ഉത്സവമാണിത്. ഇതിന്റെ ഭാഗമായി ഹിന്ദിയിലും ആസാമിയിലുമാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ