ദീപാവലി പൂജയിൽനിന്നുളള ചിത്രങ്ങൾ പങ്കുവച്ച് അമിതാഭ് ബച്ചൻ. ഏറെ വൈകിയാണ് ബിഗ് ബി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതെങ്കിലും ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. വീട്ടിൽ നടത്തിയ ദീപാവലി പൂജയിൽനിന്നുളള ഏതാനും ചിത്രങ്ങളാണ് അമിതാഭ് ബച്ചൻ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തത്.
Read More: ബച്ചൻ വിളിച്ചു, താരങ്ങൾ ജൽസയിലെത്തി; ചിത്രങ്ങൾ
ജയ ബച്ചൻ, അഭിഷേക്, ഐശ്വര്യ, ആരാധ്യ എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവന്നവയിലുളളത്. കൂട്ടത്തിൽ അമ്മ ഐശ്വര്യയെ ദീപാവലി ദീപം കൊളുത്താൻ സഹായിക്കുന്ന ആരാധ്യയുടെ ചിത്രം മനോഹരമാണ്.
ദീപാവലി നാളിൽ ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ ബോളിവുഡ് താരങ്ങൾക്കായി പാർട്ടിയും ഒരുക്കിയിരുന്നു. ഷാരൂഖും കാജോളും അക്ഷയ് കുമാറും ഷാഹിദ് കപൂറും കരീനയും അനുഷ്കയും സാറാ അലി ഖാനും മുതൽ വിരാട് കോഹ്‌ലി വരെ നീളുന്ന താരങ്ങൾ പാർട്ടിയ്ക്ക് എത്തി. മുംബൈ ജൂഹൂ ബീച്ചിനരികിലെ ബച്ചന്റെ വീടായ ജൽസയിൽ വച്ചായിരുന്നു പാർട്ടി നടത്തിയത്.
ഭാര്യ ഗൗരി ഖാനൊപ്പമാണ് ഷാരൂഖ് എത്തിയത്. അക്ഷയ് കുമാർ, ഭാര്യ ട്വിങ്കിൾ ഖന്ന, ഷാഹിദ് കപൂർ, മീര രാജ്‌പുത്, അനുഷ്ക ശർമ, വിരാട് കോഹ്‌ലി, ടൈഗർ ഷിറോഫ്, കാജോൾ, വരുൺ ധവാൻ, നടാഷ ദലാൽ, ശ്രദ്ധ കപൂർ, ശക്തി കപൂർ, സാറ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, താര സുതാര്യ, ഇഷാ ഡിയോൾ, രാജ് കുമാർ റാവു, കത്രീന കെയ്ഫ്, കരീന കപൂർ, അർജുൻ രാംപാൽ, മലൈക അറോറ, കിയാര അദ്വാനി, ബിപാഷ ബസു തുടങ്ങി നിരവധിപേരാണ് പാർട്ടിക്ക് എത്തിയത്.