/indian-express-malayalam/media/media_files/uploads/2018/06/amitabh-bachchan-759.jpg)
നാൽപത്തിയഞ്ചാം വിവഹ വാര്‍ഷിക ദിനത്തില്‍ ജയാ ബച്ചനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്‍. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തില്‍ സ്‌നേഹത്തോടെ ജയാബച്ചന് പനിനീര്‍ പൂവ് സമ്മാനിക്കുന്ന അമിതാഭ് ബച്ചനെ കാണാം.
T 2825 - They that give love and send greetings on our 45th marriage anniversary .. my gratitude and love ..
स्नेह और आदर उन सब को , जिन्होंने जया और मुझे, हमारी विवाह जयंती पे बधाई भेजी है ,, अनेक अनेक धन्यवाद pic.twitter.com/vPoCtwNqSz— Amitabh Bachchan (@SrBachchan) June 2, 2018
1973ലായിരുന്നു അമിതാഭ് ബച്ചന്റേയും ജയാ ഭാദുരിയുടേയും വിവാഹം. ജയ അക്കാലത്തെ പ്രശസ്ത നടിയായിരുന്നു. ഇവര്‍ക്ക് രണ്ടു മക്കളാണ്. ശ്വേതാ ബച്ചനും പ്രശസ്ത ബോളിവുഡ് താരം അഭിഷേക് ബച്ചനും.
ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ആശംസകള്‍ അറിയിച്ചവര്‍ക്ക് ബച്ചന്‍ നന്ദി പറഞ്ഞിട്ടുമുണ്ട്. അച്ഛനേയും അമ്മയേയും ആശംസിച്ചു കൊണ്ട് അഭിഷേകും എഴുതിയിട്ടുണ്ട്.
'വരുന്ന 45 വര്‍ഷങ്ങള്‍ കൂടി ഇതുപോലെ ചിരിക്കാനും സ്‌നേഹിക്കാനും നിങ്ങള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. 45-ാം വിവാഹ വാര്‍ഷികാശംസകള്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു,' എന്നാണ് അഭിഷേക് കുറിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.