സിനിമാ താരങ്ങളും കായിക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പല ഫൊട്ടോകളും നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. അങ്ങനെയൊരു അപൂര്‍വ്വ ചിത്രമാണ് ഹിന്ദി സിനിമാ ലോകത്തെ കാരണവര്‍ അമിതാഭ് ബച്ചന്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ജയാ ബച്ചന്റെ പഴയകാലത്തെ ഒരു ഫോട്ടോയാണ് ബിഗ് ബി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
‘എന്റെ നല്ല പാതി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. പുഞ്ചിരിച്ചു നില്‍ക്കുന്ന ജയ ബച്ചനെയാണ് ഫോട്ടോയില്‍ കാണുന്നത്. ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ: “നല്ല പാതി..!! മറുപാതി ഇവിടെ അപ്രസക്തമാണ്… അതുകൊണ്ട് കാണാനും സാധിക്കില്ല.”
Read Also: തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി; സൂപ്പർഹിറ്റായ മലയാള ചിത്രത്തെ കുറിച്ച് നെെല ഉഷ
എപ്പോഴാണ്, എവിടെ വച്ചാണ് ഫോട്ടോ എടുത്തത് എന്ന വിവരങ്ങളൊന്നും ബച്ചന്‍ വ്യക്തമാക്കിയിട്ടില്ല. ചിത്രത്തില്‍ ജയക്കൊപ്പം നില്‍ക്കുന്നത് അമിതാഭ് ബച്ചന്‍ തന്നെയാണെന്ന് ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍, അമിതാഭ് ബച്ചന്റെ തല ചിത്രത്തില്‍ കാണിച്ചിട്ടില്ല.
T 3520 – .. the better half .. !!
quite obviously the other half is irrelevant .. and therefore unseen pic.twitter.com/0Fivuw5cwY— Amitabh Bachchan (@SrBachchan) October 17, 2019
1973 ജൂണിലായിരുന്നു അമിതാഭ് ബച്ചനും ജയാ ബച്ചനും വിവാഹിതരായത്. ഷോലെ, അഭിമാൻ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചഭിനയിച്ചു.
Read more: അമിതാഭ് ബച്ചന് ഫാല്‍ക്കെ പുരസ്‌കാരം