മുംബൈ പൊലീസിന്റെ വാർഷിക ആഘോഷപരിപാടിയായ ഉമാങ് 2018 ബോളിവുഡ് താരങ്ങളാൽ നിറഞ്ഞു. എല്ലാ വർഷത്തെയും പോലെ ഇത്തവണയും ആഘോഷങ്ങളിൽ നിരവധി താരങ്ങൾ പങ്കെടുത്തു. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അമീർ ഖാൻ, അക്ഷയ് കുമാർ, രൺവീർ സിങ്, ദീപിക പദുക്കോൺ, കങ്കണ റണാവത്ത്, അനുഷ്ക ശർമ്മ തുടങ്ങി നിരവധി പേർ പങ്കെടുത്തു. മുംബൈ പൊലീസിന്റെ കലണ്ടർ അമിതാഭ് ബച്ചൻ പുറത്തിറക്കി.

ബോളിവുഡ് താരങ്ങൾ അവതരിപ്പിച്ച പരിപാടികൾ ആഘോഷരാവിനെ ഒന്നുകൂടി വർണാഭമാക്കി. മുംബൈയിലെ ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന പൊലീസിന് താരങ്ങൾ നന്ദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ