scorecardresearch
Latest News

അമിതാഭ് ബച്ചന്റെ റോള്‍സ് റോയ്സ് ഫാന്റം കാര്‍ വിറ്റു

സംവിധായകനായ വിധു വിനോദ് ചോപ്ര ബച്ചന് സമ്മാനിച്ച വാഹനമാണിത്

തന്റെ ആഡംബര വാഹനമായ റോള്‍സ് റോയ്സ് ഫാന്റം കാര്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ വിറ്റതായി റിപ്പോര്‍ട്ട്. മുംബൈ മിററാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംവിധായകനായ വിധു വിനോദ് ചോപ്ര ബച്ചന് സമ്മാനിച്ച വാഹനമാണിത്. 2007ല്‍ ഇരുവരും ഒന്നിച്ച ഏകലവ്യയുടെ വിജയത്തെ തുടര്‍ന്നാണ് ബച്ചന് ഈ കാര്‍ സമ്മാനിച്ചത്.

3.5 കോടി രൂപയുളള വാഹനം മുംബൈ കേന്ദീകരിച്ചുളള ഒരു വ്യവസായി ആണ് വാങ്ങിയതെന്നാണ് വിവരം. എത്ര രൂപയ്ക്കാണ് വാഹനം വിറ്റതെന്ന് വ്യക്തമല്ല. കാറുകളോട് ഏറെ പ്രിയമുളളയാളാണ് ബച്ചന്‍. അദ്ദേഹത്തിന് മെഴ്സീഡസ് എസ് ക്ലാസ്, റെയ്ഞ്ച് റോവര്‍, ബെന്റ്ലി ജി.ടി, ലെക്സസ് എസ്‍.യു.വി എന്നീ വാഹനങ്ങളും ഉണ്ട്.

തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ ആണ് അദ്ദേഹത്തിന്റെ അവസാനം പുറത്ത് വന്ന ചിത്രം. 250 കോടി രൂപ ചെലവിലെടുത്ത ചിത്രം ബോക്സോഫീസില്‍ വമ്പന്‍ പരാജയമായിരുന്നു. സുജോയ് ഘോഷിന്റെ ബദ്ലയാണ് അദ്ദേഹത്തിന്റെ അടുത്ത റിലീസ് ചിത്രം. പിങ്കിന്റെ വിജയത്തിന് ശേഷം തപ്സീ പന്നുവും ഒന്നിച്ച് ബച്ചന്‍ ചെയ്യുന്ന ചിത്രമാണിത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amitabh bachchan sells rs 3 5 crore rolls royce phantom