scorecardresearch

അന്താക്ഷരിയാണ് ഞങ്ങളുടെ മെയിൻ; ആരാധ്യയെക്കുറിച്ച് ബച്ചൻ

ബച്ചൻ അവതാരകനായി എത്തുന്ന 'കോൻ ബനേഗാ ക്രോർപതി'യുടെ കുട്ടികൾക്കു വേണ്ടിയുള്ള സ്പെഷ്യൽ എപ്പിസോഡിലാണ് അദ്ദേഹം കൊച്ചുമകളെക്കുറിച്ച് വാചാലനായത്

ബച്ചൻ അവതാരകനായി എത്തുന്ന 'കോൻ ബനേഗാ ക്രോർപതി'യുടെ കുട്ടികൾക്കു വേണ്ടിയുള്ള സ്പെഷ്യൽ എപ്പിസോഡിലാണ് അദ്ദേഹം കൊച്ചുമകളെക്കുറിച്ച് വാചാലനായത്

author-image
Entertainment Desk
New Update
Amitab, Araadhana, Photo

കൊച്ചുമകൾ ആരാധ്യയ്ക്കൊപ്പം ഞായറാഴ്ചകൾ എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് പറയുകയാണ് ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചൻ. താരം അവതാരകനായി എത്തുന്ന 'കോൻ ബനേഗാ ക്രോർപതി'യുടെ കുട്ടികൾക്കു വേണ്ടിയുള്ള സ്പെഷ്യൽ എപ്പിസോഡിലാണ് അദ്ദേഹം കൊച്ചുമകളെക്കുറിച്ച് വാചാലനായത്. അയാൻഷ് ബലോട്ടിയ എന്ന കുട്ടിയായിരുന്നു ചൊവ്വാഴ്ചത്തെ എപ്പിസോഡിൽ ബച്ചനൊപ്പമുണ്ടായിരുന്നത്. കുട്ടിയുമായി രസകരമായ വിഷയങ്ങളെക്കുറിച്ച് ബച്ചൻ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. 'കൊച്ചുമകൾ ആരാധ്യയ്‌ക്കൊപ്പം എങ്ങനെയാണ് സമയം ചെലവഴിക്കുന്നത്' എന്ന ചോദ്യമാണ് സംഭാഷണത്തിനിടയിൽ കുട്ടി ഉയർത്തിയത്. ജോലിഭാരം അധികമായതിനാൽ ആരാധ്യയ്‌ക്കൊപ്പം ചെലവഴിക്കാൻ സമയം ലഭിക്കാറില്ലെന്നായിരുന്നു ബച്ചന്റെ മറുപടി.

Advertisment

"അവൾ സ്ക്കൂളിൽ പോകുന്ന സമയത്ത് ഞാൻ ജോലിസ്ഥലത്തായിരിക്കും പിന്നീട് ആരാധ്യ ഉറങ്ങി കഴിഞ്ഞായിരിക്കും തിരികെയെത്തുക. ഒരുമിച്ച് ചെലവഴിക്കാൻ കുറച്ച് സമയം മാത്രമാണ് ലഭിക്കാറുള്ളത്. പക്ഷെ ഞായറാഴ്ചകളിൽ ഞങ്ങൾ പരമാവധി സമയം കണ്ടെത്താൻ ശ്രമിക്കും. അവളിപ്പോൾ വളർന്നല്ലോ അതുകൊണ്ട് പക്വത നിറഞ്ഞ ഗെയിംസാണ് കൂടുതലും കളിക്കാറുള്ളത്. അന്താക്ഷരിയാണ് ഞങ്ങളുടെ പ്രധാന വിനോദം. പിന്നെ കംപ്യൂട്ടറിൽ ടെന്നീസ്, ഫുട്ബോൾ എന്നിവ കളിക്കും" ബച്ചൻ പറഞ്ഞു.

ബച്ചന്റെ കുട്ടികാലത്തെക്കുറിച്ചും ഇഷ്ടപ്പെട്ട അധ്യാപകനെക്കുറിച്ചെല്ലാം ആയാൻഷ് ചോദിക്കുന്നുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള അധ്യാപകരൊന്നും തന്നെയില്ലായിരുന്നെന്നാണ് ബച്ചൻ പറഞ്ഞത്. എല്ലാവരും തന്നെ വഴക്കു പറയുകയും അടിക്കുകയും ചെയ്തിരുന്നു എന്നാണ് അതിന് കാരണമായി ബച്ചൻ പറയുന്നത്. കുട്ടികാലത്ത് തന്റെ പ്രിയപ്പെട്ട കളി കുട്ടീം കോലുമായിരുന്നെന്നും ബച്ചൻ പറയുന്നുണ്ട്.

Aishwarya Rai Bachchan Amitabh Bachchan Abhishek Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: