scorecardresearch

പ്രായമാവുമ്പോൾ നിങ്ങളെയാരും അപമാനിക്കാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം; ട്രോളുകൾക്ക് മറുപടിയുമായി അമിതാഭ് ബച്ചൻ

"വൃദ്ധാ, ഇത് ഉച്ചയാണ് സമയം," എന്നാണ് ഒരാൾ ബച്ചനെ പരിഹസിച്ചത്

"വൃദ്ധാ, ഇത് ഉച്ചയാണ് സമയം," എന്നാണ് ഒരാൾ ബച്ചനെ പരിഹസിച്ചത്

author-image
Entertainment Desk
New Update
'കൂലി' അപകടം മുതൽ മൈസ്തീനിയ രോഗം വരെ; അമിതാഭ് ബച്ചന്റെ പോരാട്ടജീവിതം

ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിന് തന്നെ പരിഹസിച്ച ആരാധകർക്ക് മറുപടിയുമായി നടൻ അമിതാഭ് ബച്ചൻ. വളരെ മാന്യമായ രീതിയിലാണ് താരം ആരാധകർക്ക് മറുപടി നൽകിയിരിക്കുന്നത്.

Advertisment

“നിങ്ങൾക്കെല്ലാവർക്കും സുപ്രഭാതം,” എന്ന് താരം ഞായറാഴ്ച ഫെയ്സ്ബുക്കിൽ കുറിച്ചപ്പോൾ സമയം 12നോട് അടുത്തിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ട്രോളന്മാരും ചില ആരാധകരും രംഗത്തെത്തി. ചിലർ താരത്തെ അധിക്ഷേപിക്കുന്ന രീതിയിലാണ് കമന്റ് ചെയ്തത്. "വൃദ്ധാ, ഇത് ഉച്ചയാണ് സമയം," എന്നാണ് ഒരാൾ രൂക്ഷമായ ഭാഷയിൽ കുറിച്ചത്. തലേദിവസം രാത്രി മദ്യപിച്ചു കിടന്നതുകൊണ്ടാണ് താരം ഉണരാൻ വൈകിയത് എന്നായിരുന്നു മറ്റൊരാളുടെ പരിഹാസം.

“പരിഹാസത്തിന് നന്ദി. രാത്രി മുഴുവൻ ജോലി ചെയ്തു, വൈകിയാണ് ഉണർന്നത്, അങ്ങനെ ആശംസകൾ അയച്ചു. നിങ്ങൾക്ക് വേദനിച്ചെങ്കിൽ ക്ഷമിക്കണം," എന്നാണ് അമിതാഭ് ബച്ചൻ പരിഹാസകമന്റുകൾക്ക് മറുപടി നൽകിയത്. "നിങ്ങൾക്ക് പ്രായമാകുമ്പോൾ ആരും നിങ്ങളെ അപമാനിക്കരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു," എന്നും ബച്ചൻ കൂട്ടിച്ചേർത്തു.

അതേസമയം, അമിതാഭിനെ പിന്തുണച്ചുകൊണ്ടും ഒരുപാട് പേർ രംഗത്തുവന്നിട്ടുണ്ട്. "ഈ പരിഹസിക്കുന്നവർ ബ്രാഹ്മമുഹൂർത്തത്തിൽ എണീക്കുന്നവരാണല്ലോ?" എന്നാണ് ബിഗ് ബിയെ പിന്തുണച്ചുകൊണ്ട് ആരാധകർ ചോദിക്കുന്നത്. ഈ പ്രായത്തിലും തന്റെ കർമ്മപഥത്തിൽ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന, രാത്രി ഉറക്കമിളച്ചുപോലും അഭിനയിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ പോലൊരു മുതിർന്ന നടനെ പ്രശംസിക്കുകയാണ് വേണ്ടതെന്നാണ് ഒരുപക്ഷം ആളുകളുടെ​ അഭിപ്രായം.

Advertisment

റൺവേ 34 എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചനെ പ്രേക്ഷകർ ഒടുവിൽ കണ്ടത്. ബ്രഹ്മാസ്ത്ര, തമിഴ് ചിത്രം ഉയർന്ന മനിതൻ, കന്നഡ ചിത്രം ബട്ടർഫ്ലൈ എന്നിവയാണ് ഇനി റിലീസ് ചെയ്യാനുള്ള അമിതാഭ് ബച്ചൻ ചിത്രങ്ങൾ.

Amitabh Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: