കോവിഡ് ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയിൽ തനിക്ക് നെഗറ്റീവ് ഫലം ലഭിച്ചെന്ന വാർത്ത നിഷേധിച്ച് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. ബച്ചൻ രോഗമുക്തി നേടിയെന്നും ഉടൻ ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നുമുള്ള തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
നിലവിൽ മുംബൈയിലെ നാനാവതി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ് ബച്ചൻ. ഉടൻ തന്നെ ഡിസ്ചാർജ് ചെയ്യുമെന്ന വാർത്തകളെ വിമർശിക്കുകയും ചെയ്തു. “ഈ വാർത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും ശരിയല്ലാത്തതുമാണ്!!”ബച്ചൻ ട്വീറ്റ് ചെയ്തു
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020
ജൂലൈ 11 നാണ് അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിന് ശേഷം ഐശ്വര്യ റായ്, മകൾ ആര്യ ബച്ചൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബച്ചനെയും അഭിഷേകിനെയും 11ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിൽ ഐസൊലേഷനിലായിരുന്ന ഐശ്വര്യയെയും ആരാധ്യയെയും ആരോഗ്യനില വഷളായതിനെത്തുടർന്ന് ജൂലൈ 17നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Read More: ഐശ്വര്യയെയും ആരാധ്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചികിത്സയോട് ബച്ചൻ കുടുംബം നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തന്റെ രോഗവിവരം സംബന്ധിച്ച വിവരങ്ങൾ ബച്ചൻ ട്വിറ്ററിലൂടെ നിരന്തരം അറിയിക്കാറുണ്ട്. തന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുള്ള ആരാധകരോട് നന്ദി പ്രകടിപ്പിക്കാനും ബച്ചൻ തന്റെ ട്വീറ്റുകളെ ഉപയോഗിക്കാറുണ്ട്,
“ ഞങ്ങളുടെ അഭ്യുദയകാംക്ഷികളും, ഞങ്ങളുടെ ആരാധകരും ഞങ്ങൾക്ക് അചഞ്ചലമായ സ്നേഹവും വാത്സല്യ പരിചരണവും പ്രാർത്ഥനയും നൽകിയിട്ടുണ്ട്, സന്തോഷകരമായ സമയങ്ങളിലും അസുഖ സമയങ്ങളിലും നിങ്ങൾ ഞങ്ങളോട് അടുത്തവരായി ഇടപെടുന്നു .. നിങ്ങൾക്കെല്ലാവർക്കും നന്ദി .. ഈ സാഹചര്യങ്ങളിൽ, ആശുപത്രി പ്രോട്ടോക്കോളിൽ, നിയന്ത്രണങ്ങളിൽ! ” എന്നായിരുന്നു ഇത്തരത്തിലുള്ള ഒരു ട്വീറ്റ്.
T 3598 – We see your love .. we hear your prayers .. we fold our hands .. in gratitude and thanks ! pic.twitter.com/PMMCRMS4FT
— Amitabh Bachchan (@SrBachchan) July 18, 2020
കോവിഡ് സ്ഥിരീകരിച്ച വാർത്തയും ബച്ചൻ ട്വിറ്ററിലൂടെയായിരുന്നു അറിയിച്ചത്. “എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു … ആശുപത്രിയിലേക്ക് മാറ്റി … ആശുപത്രി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരെ അറിയിക്കുന്നു… കുടുംബവും ജീവനക്കാരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു… കഴിഞ്ഞ 10 ദിവസമായി എന്നോട് വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ദയവായി സ്വയം ടെസ്റ്റ് നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു!’ എന്നായിരുന്നു ജൂലൈ 11ലെ ട്വീറ്റ്. പിന്നീട് അഭിഷേകും തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചു.
അഭിഷേക് ബച്ചന്റെ സഹോദരി ശ്വേത ബച്ചൻ, മാതാവും അഭിനേത്രിയുമായ ജയ ബച്ചൻ, ശ്വേതയുടെ മകൾ എന്നിവർക്ക് കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചിരുന്നു. ജയ ബച്ചന് പുറമെ ഐശ്വര്യ റായ് ബച്ചന്റെ പരിശോധനാ ഫലവും നെഗറ്റീവ് ആണെന്നായിരുന്നു ആദ്യഘട്ടത്തിൽ റിപോർട്ടുകൾ വന്നത്. എന്നാൽ ജൂലൈ 12 വൈകിട്ടോടെ ഐശ്വര്യക്കും മകൾ ആരാധ്യക്കും കോവിഡ് സ്ഥിരീകരിച്ചതായി വാർത്ത പുറത്തുവന്നു.ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
Read More: കൊവിഡ് ബാധയെ തുടര്ന്ന് അമിതാഭ് ബച്ചന് ആശുപത്രിയില്; മകന് അഭിഷേകിനും രോഗം സ്ഥിരീകരിച്ചു
‘ഗുലാബോ സീതാബോ’യാണ് അമിതാഭ് ബച്ചൻ ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ഷൂജിത് സിർകാറിന്റെ കോമഡി-ഡ്രാമയായ ‘ഗുലാബോ സിതാബോ’യിൽ ആയുഷ്മാൻ ഖുറാനയ്ക്കൊപ്പമാണ് അഭിനയിച്ചത്. ചിത്രം ആദ്യം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കാരണം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം റിലീസ് ചെയ്തത്. ചെഹ്രെ, ബ്രഹ്മാസ്ത്ര, ഝുണ്ട് എന്നിവയാണ് താരത്തിന്റെ വരിനിരിക്കുന്ന സിനിമകൾ.
ടെലിവിഷൻ ഗെയിം ഷോ ആയ കോൻ ബനേഗ ക്രോർപതിയുടെ ഷോ ഹോസ്റ്റ് കൂടിയായ ബച്ചൻ പരിപാടിയുടെ പന്ത്രണ്ടാം സീസണിന്റെ ഷൂട്ടിലേക്ക് പോവാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷോയുടെ ഓഡിഷനുകൾ ഈ വർഷം മെയ് മാസത്തിൽ പൂർത്തികരീച്ചിരിന്നു.
Read More: Amitabh Bachchan rejects reports of him testing negative for coronavirus