Latest News

കൊച്ചുമകൾ ആരാധ്യയ്‌ക്കൊപ്പം പാട്ടുപാടി അമിതാഭ് ബച്ചൻ

ഒമ്പതുവയസ്സുകാരി ആരാധ്യയ്ക്ക് ഒപ്പം പാട്ടു പാടുന്നതിന്റെ ചിത്രങ്ങൾ ബിഗ് ബി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്

amitabh bachchan, aaradhya bachchan, amitabh aaradhya song, abhishek aishwarya, aishwarya bachchan, abhishek bachchan, amitabh bachchan twitter, amitabh bachchan granddaughter, amitabh bachchan latest, amitabh bachchan news

ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൊച്ചുമകൾ ആരാധ്യയ്ക്ക് ഒപ്പം ഒരു പാട്ട് റെക്കോർഡ് ചെയ്തിരിക്കുകയാണ് അമിതാഭ് ബച്ചൻ. മുത്തശ്ശനും കൊച്ചുമകളും ഒന്നിച്ചൊരു പാട്ടിന്റെ ഭാഗമായ സന്തോഷത്തിലാണ് ആരാധ്യയുടെ അച്ഛനമ്മമാരായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഒമ്പതുവയസ്സുകാരി ആരാധ്യയ്ക്ക് ഒപ്പം പാട്ടു പാടുന്നതിന്റെ ചിത്രങ്ങൾ അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചത്.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

വീട്ടിലെ റെക്കോർഡിംഗ് റൂമിൽ ഇരുന്നാണ് ഇരുവരും പാട്ട് റെക്കോർഡ് ചെയ്തിരിക്കുന്നത്. “കൊച്ചുമകളും മുത്തച്ഛനും സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ വന്ന് സംഗീതം ചെയ്യുമ്പോൾ,” എന്നാണ് ചിത്രം പങ്കുവച്ച് ബച്ചൻ കുറിക്കുന്നത്.

ടീൻ, കഹാനി, പാ, ബാഗ്ബാൻ എന്നീ ബോളിവുഡ് ചിത്രങ്ങൾക്കായി മുൻപും അമിതാഭ് ബച്ചൻ പാടിയിട്ടുണ്ട്. ഇപ്പോൾ കുടുംബത്തിലെ കുട്ടിത്താരത്തിനൊപ്പം ബിഗ് ബി പാടുമ്പോൾ ആവേശത്തോടെയാണ് ആരാധകർ ആ പാട്ടിനായി കാത്തിരിക്കുന്നത്.

Read more: അപ്പൂപ്പന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധ്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Amitabh bachchan records song with granddaughter aaradhya bachchan

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express