ഉത്തർപ്രദേശിലെ കർഷകരെ കടക്കെണിയിൽ നിന്നും കൈപ്പിടിച്ചു കയറ്റിയിരിക്കുകയാണ് ബോളിവുഡിന്റെ മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. കടക്കെണിയിൽ വലഞ്ഞ കർഷകർ ആത്മഹത്യയിൽ സമാശ്വാസം കണ്ടെത്തുന്ന ദുരിതാവസ്ഥകളെ മനസ്സിലാക്കി, സംസ്ഥാനത്തെ 1398 കർഷകരുടെ കടങ്ങളാണ് അമിതാഭ് ബച്ചൻ ഏറ്റെടുത്ത് അടച്ചു തീർത്തത്. 4.05 കോടി രൂപയാണ് ബോളിവുഡിന്റെ സ്വന്തം ബിഗ് ബി ഇതിനായി ചെലവഴിച്ചിരിക്കുന്നത്.

കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളിൽ ചിലതെങ്കിലും പരിഹരിക്കണമെന്ന ആഗ്രഹം സാധിച്ചതിൽ സന്തോഷമുണ്ടെന്നു തുടങ്ങുന്ന കുറിപ്പോടെ ഈ വിവരം ബിഗ് ബി തന്നെയാണ് തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുൻപ് മഹാരാഷ്ട്രയിലെ 350 ഓളം കർഷകരുടെ കടങ്ങളും അദ്ദേഹം ഏറ്റെടുത്ത് അടച്ചു തീർത്തിരുന്നു.

തെരെഞ്ഞെടുക്കപ്പെട്ട എഴുപതോളം കർഷകർക്ക് മുംബൈയിൽ പോയി കടം അടച്ചു തീർത്തതായി തെളിയിക്കുന്ന ബാങ്കിന്റെ ലെറ്റർ കൈപ്പറ്റാനുള്ള യാത്രാസൗകര്യവും ബച്ചൻ ഒരുക്കികൊടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook