scorecardresearch
Latest News

അഞ്ചു സിനിമ, ആറു പരസ്യം, കെ ബി സി; ജോലിയിൽ ഒരടി പിന്നോട്ടില്ല എന്ന് ബച്ചൻ

കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് 54.2 മില്ല്യൺ ആണ് ബച്ചന്റെ ആസക്തി

അഞ്ചു സിനിമ, ആറു പരസ്യം, കെ ബി സി; ജോലിയിൽ ഒരടി പിന്നോട്ടില്ല എന്ന് ബച്ചൻ

2022 ലും നമ്മുടെ സ്ക്രീനുകളിൽ മറ്റു താരങ്ങളേക്കാൾ സാന്നിധ്യം അറിയിക്കുന്നുണ്ട് അമിതാഭ് ബച്ചൻ. ടെലിവിഷൻ, സിനിമകൾ, സോഷ്യൽ മീഡിയ, പരസ്യങ്ങൾ എന്നിങ്ങനെ എല്ലായിടത്തും അദ്ദേഹം നിറഞ്ഞു നിൽക്കുന്നു.55-ാം വയസ്സിൽ അക്ഷയ് കുമാറിൻെറ നാലു സിനിമകൾ തീയേറ്ററുകളിലെത്തി എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനും മുകളിലാണ് അമിതാഭ് ബച്ചൻ. നാലു സിനിമകളാണ് ബച്ചൻേറതായി ഈ വർഷം പുറത്തിറങ്ങിയത്. സൂരജ് ബർജാത്യയുടെ സംവിധാത്തിൽ ഒരുങ്ങുന്ന ‘ഉഞ്ചൈ’ യാണ് ഏറ്റവും പുതിയ ചിത്രം. വ്യത്യസ്ത ജോണറുകളിലുളള ചിത്രങ്ങളാണ് ബച്ചൻ ഈ വർഷം തിരഞ്ഞെടുത്തത്.’ഝണ്ട്’ ഒരു ജീവചരിത്രം പറയുന്ന സ്പോർട്സ് ചിത്രമായിരുന്നെങ്കിൽ, ‘ബ്രഹ്മാസ്ത്ര’ ഒരു പുരാണ സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു, ‘ഗുഡ്ബൈ’ ഒരു വൈകാരിക കഥയായിരുന്നു. എഎഐബി (എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ) തലവനായി അദ്ദേഹം അഭിനയിച്ച ഒരു ത്രില്ലർ ചിത്രമായിരുന്നു ‘റൺവേ 34’. ബച്ചൻെറ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഏതൊരു കഥാപാത്രമായും അദ്ദേഹത്തിനു പെട്ടെന്നു ഇണങ്ങി ചേരാനാകുമെന്നതാണ്. പികുവിലെ വിചിത്രനായ പിതാവ്, ബദ്‌ലയിലെ ദയാരഹിതനായ അഭിഭാഷകൻ,ഗുലാബോ സിതാബോയിലെ പിശുക്കൻ അങ്ങനെ ഏതു കഥാപാത്രമായി മാറാനും അദ്ദേഹത്തിനു നിഷ്പ്രയാസം സാധിക്കും.

‘ബ്രഹ്മാസ്ത്ര’ മാത്രമാണ് 2022 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ചത്. പക്ഷെ ബച്ചനാകട്ടെ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിലെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. തനിക്കു വേണ്ടി എഴുതപ്പെട്ട ചെറിയ കഥാപാത്രങ്ങൾ പോലും ബച്ചൻ സന്തോഷത്തോടെ സ്വീകരിച്ചു. സൂരജ് ബർജാത്യ സംവിധാനം ചെയ്യുന്ന ‘ഉഞ്ചൈ’ യെന്ന ബച്ചൻെറ അടുത്ത ചിത്രം എവറസ്റ്റ് കൊടുമുടി കീഴടക്കാൻ നാല് സുഹൃത്തുക്കൾ നടത്തിയ ഒരു രോഗശാന്തി യാത്രയെക്കുറിച്ചുളള കഥയാണ് പറയുന്നത്. പ്രഭാസ്, പൂജ ഹെഗ്‌ഡെ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രാധേ ശ്യാമിൽ ആഖ്യാതാവ് ബച്ചനായിരുന്നു. പ്രഭാസിനും ദീപിക പദുക്കോണിനുമൊപ്പം പ്രൊജക്ട് കെ യായിരിക്കും ബച്ചനെ തിരക്കിലാക്കാൻ പോകുന്ന അടുത്ത ചിത്രം.

മിനിസ്ക്രീനിലും തൻെറ സാന്നിധ്യം അറിയിക്കുന്ന ബച്ചൻ ‘കോൻ ബനേഗ ക്രോർപതി’യുടെ അവതാരകൻ കൂടിയാണ്. കഴിഞ്ഞ പതിന്നാലു സീസണുകളായി ബച്ചൻ അവതരിപ്പിക്കുന്ന ഷോയുടെ നിലവാരം കുറഞ്ഞു എന്നു തരത്തിലുളള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ആർബിഐ, പാർക്കർ പെൻസ്, ഗുജറാത്ത് ടൂറിസം, നവരത്ന ഓയിൽ, ജസ്റ്റ് ഡയൽ, ഇമാമി, കല്യാൺ ജ്വല്ലേഴ്‌സ് തുടങ്ങി നിരവധി ബ്രാൻഡുകൾക്കു വേണ്ടി ബച്ചൻ പരസ്യവും ചെയ്തിട്ടുണ്ട്. 2021-ൽ ഡഫ് ആൻഡ് ഫെൽപ്‌സ് സെലിബ്രിറ്റി ബ്രാൻഡ് മൂല്യനിർണ്ണയ റിപ്പോർട്ടിൽ 54.2 മില്യൺ ഡോളർ മൂല്യം നേടി ബച്ചൻ ആറാം സ്ഥാനത്തായിരുന്നു.

ബച്ചൻ എന്നും തൻെറ ബെസ്റ്റ് നൽകാനായി കഠിനാധ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ ഡ്രൈവ് പ്രായത്തിനനുസരിച്ച് വർദ്ധിക്കുകയാണെന്നാണ് തോന്നുന്നത്. അദ്ദേഹത്തിനൊപ്പം സിനിമയിലെത്തിയ പലരും കരിയറിൽ നിലനിൽക്കാൻ ബുദ്ധിമുട്ടുമ്പോൾ ബച്ചൻ അവർക്കെല്ലാം മാതൃകയാവുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Amitabh bachchan net worth to 54 million latest film uunchai